ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ഇൻഡസ്ട്രിയൽ മേഖലയിലെ ഫാക്ടറിയിൽ വൻ തീപിടുത്തം. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. തീപിടിച്ചതെങ്ങനെയാണെന്ന് കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ലന്ന് അധികൃതർ അറിയിച്ചു. നിലവിൽ തീ നിയന്ത്രണ വിധേയമാക്കിയതായി അറിയിച്ചിട്ടുണ്ട്.
ഇതുവരെ ആളപായമൊന്നും സ്ഥലത്ത് റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ശ്രമം തുടരുന്നതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.പ്രദേശത്ത് തുടർച്ചയായി ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നു. കഴിഞ്ഞ മാസം രണ്ടു തവണകളിലായി ഗാസിയാബാദിലെ ഇൻഡസ്ട്രിയൽ മേഖലയിൽ തീപിടുത്തം നടന്നിട്ടുണ്ട്.
ബുലുന്ദ്ഷഹർ വ്യാവസായായിക മേഖലയിലെ സോപ്പ് നിർമ്മാണ കമ്പനിയിലും, ശഹീദ് നഗർ മെട്രോ സ്റ്റേഷന് സമീപമുള്ള ഗോഡൗണിലുമാണ് മുൻപ് തീപിടുത്തം ഉണ്ടായത്. രണ്ടിടങ്ങളിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
Comments