'തോൽക്കാൻ മനസ്സില്ലാത്ത നായകൻ'; 31.43 കോടിയുമായി പാപ്പന്റെ പടയോട്ടം; ബോക്സ് ഓഫീസ് കുലുക്കി മലയാളികളുടെ ഫയർബ്രാന്റ്- Pappan Box Office Collection, Suresh Gopi
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘തോൽക്കാൻ മനസ്സില്ലാത്ത നായകൻ’; 31.43 കോടിയുമായി പാപ്പന്റെ പടയോട്ടം; ബോക്സ് ഓഫീസ് കുലുക്കി മലയാളികളുടെ ഫയർബ്രാന്റ്- Pappan Box Office Collection, Suresh Gopi

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2022, 12:04 pm IST
FacebookTwitterWhatsAppTelegram

സുരേഷ്‌ഗോപി-ജോഷി കൂട്ടുകെട്ടിന്റെ ‘പാപ്പൻ’ നിലയ്‌ക്കാത്ത കൈയ്യടികളോടെ വിജയ കുതിപ്പ് തുടരുകയാണ്. ജൂലൈ 29-ന് തിയറ്ററിൽ റിലീസ് ചെയ്ത സിനിമ രണ്ടാം ആഴ്ചയിലും വലിയ മുന്നേറ്റമാണ് കാഴ്ച വെയ്‌ക്കുന്നത്. കൊറോണ പ്രതിസന്ധികൾക്ക് ശേഷം കരകയറി വരുന്ന സിനിമാ മേഖലയ്‌ക്ക് ആശ്വാസമായിരിക്കുകയാണ് പാപ്പൻ. മഴക്കെടുതികൾ രൂക്ഷമായിട്ടും പാപ്പനെ കാണുവാൻ തിയറ്ററുകളിൽ തിരക്ക് അനുഭവപ്പെട്ടിരുന്നു. ഇപ്പോൾ കനത്ത മഴ മാറി നിന്നതോടെ വീണ്ടും തിയറ്ററുകളിൽ വൻ ജന തിരക്കാണ്. വലിയ കളക്ഷനാണ് ഇതിനോടകം ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം പത്തു ദിവസം കൊണ്ട് പാപ്പൻ നേടിയത് 31.43 കോടി രൂപയാണ്.

ആഗോള ബോക്‌സ് ഓഫീസിൽ നിന്നുമാണ് ചിത്രം 31 കോടി കടന്നത്. പാപ്പൻ ചിത്രത്തിന്റെ ഔദ്യോഗിക ഫേയ്‌സ്ബുക്ക് പേജിലൂടെയാണ് കളക്ഷൻ പുറത്തുവിട്ടിരിക്കുന്നത്. റിലീസ് ചെയ്ത് ആദ്യം ദിവസം തന്നെ 3.16 കോടി ചിത്രം നേടിയിരുന്നു. സിനിമയ്‌ക്ക് മികച്ച അഭിപ്രായം ലഭിച്ചതോടെ രണ്ടാം ദിവസം ചിത്രത്തിന് ആദ്യ ദിവസത്തേക്കാൾ കളക്ഷനാണ്. 3.87 കോടി രൂപയായിരുന്നു രണ്ടാം ദിനം സിനിമയുടെ കളക്ഷൻ. കേരളത്തിൽ നിന്ന് മാത്രം ഒരാഴ്ച കൊണ്ട് പാപ്പൻ നേടിയത് 17.85 കോടിയാണ്. സുരേഷ് ​ഗോപിയുടെ തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കുന്ന ചിത്രമാണ് പാപ്പൻ. ഒരു സുരേഷ് ​ഗോപി ചിത്രം അമ്പത് കോടി ക്ലബിൽ ഇടം നേടുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ് മലയാള സിനിമാപ്രേമികളും സുരേഷ് ​ഗോപി ആരാധകരും.

മാസ്സ് ഫാമിലി ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രം മലയാളത്തിലിറങ്ങിയ മികച്ച ത്രില്ലറുകളിൽ ഒന്നാണെന്ന് സിനിമാ പ്രേമികൾ പറയുന്നു. എബ്രഹാം മാത്യു മാത്തൻ എന്ന പോലീസ് വേഷമാണ് ചിത്രത്തിൽ സുരേഷ് ഗോപിയുടേത്. മലയാളത്തിൽ ഇറങ്ങിയ ത്രില്ലർ ചിത്രങ്ങൾക്ക് ഇന്നേവരേ ലഭിക്കാത്ത തരത്തിലുള്ള പ്രേക്ഷക സ്വീകാര്യതയും കളക്ഷനുമാണ് പാപ്പന് ലഭിക്കുന്നത്. മലയാളത്തിൽ ഏറ്റവും കൂടുതൽ എക്സ്ട്രോ ഷോസ് ലഭിച്ച ത്രില്ലറുകളിലൊന്നായി മാറി സുരേഷ് ​ഗോപി-ജോഷി കോംബോയുടെ പാപ്പൻ. സുരേഷ് ​ഗോപിയ്‌ക്കൊപ്പം മകൻ ​ഗോകുൽ സുരേഷും മകളായി അഭിനയിക്കുന്ന നീത പിള്ളയും തിയറ്ററുകളിൽ കൈയ്യടി നേടുകയാണ്. ഇവരെ കൂടാതെ കനിഹ, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ തുടങ്ങിയ വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നു.

Tags: Suresh Gopipappanbox office collection
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies