പട്ന: എൻഡിഎ സഖ്യം വിട്ട ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷവിമർശനവുമായി മുൻ ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി. ബിജെപിയിൽ നിന്ന് ലഭിച്ച ബഹുമാനം നിതീഷ് കുമാറിന് ആർജെഡിയിൽ നിന്ന് ലഭിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
‘ബിജെപിയ്ക്കൊപ്പം നിന്നപ്പോൾ ലഭിച്ച ബഹുമാനം ആർജെഡിയിൽ നിന്ന് നിതീഷിന് ലഭിക്കില്ല. കൂടുതൽ സീറ്റുകളുണ്ടായിരുന്നിട്ടും ഞങ്ങൾ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കി. അദ്ദേഹത്തിന്റെ പാർട്ടിയെ തകർക്കാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. ഞങ്ങളെ വഞ്ചിച്ചവരെ മാത്രമാണ് പ്രതിരോധിക്കാൻ ശ്രമിച്ചത്. മഹാരാഷ്ട്രയിൽ ശിവസേന ഞങ്ങളെ വഞ്ചിച്ചെങ്കിലും പിന്നീട് അനന്തരഫലം നേരിടുകയും ചെയ്തതായി സുശീൽ മോദി ചൂണ്ടിക്കാട്ടി.
അതേസമയം. ബിഹാറിൽ നിതീഷ് കുമാർ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഇത് എട്ടാം തവണയാണ് നിതീഷ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ആർജെഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാവും.
Comments