'ഡബിൾ ചിൻ' ശരിയാക്കാൻ ബ്യൂട്ടീഷ്യൻ പറഞ്ഞുകൊടുത്ത വിദ്യ പയറ്റി; കഴുത്ത് വികൃതമായതോടെ വെട്ടിലായി 59-കാരി - Woman left with ‘lizard neck’ after skin-tightening procedure goes wrong
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘ഡബിൾ ചിൻ’ ശരിയാക്കാൻ ബ്യൂട്ടീഷ്യൻ പറഞ്ഞുകൊടുത്ത വിദ്യ പയറ്റി; കഴുത്ത് വികൃതമായതോടെ വെട്ടിലായി 59-കാരി – Woman left with ‘lizard neck’ after skin-tightening procedure goes wrong

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2022, 08:21 pm IST
FacebookTwitterWhatsAppTelegram

കഴുത്തിലെ മാംസം രണ്ടായി തൂങ്ങിക്കിടക്കുന്നതിനെ ഇരട്ടതാടിയെന്ന് പലരും വിശേഷിപ്പിക്കാറുണ്ട്. ഇത്തരത്തിൽ കഴുത്തിൽ രൂപപ്പെട്ട ഇരട്ടത്താടി (ഡബിൾ ചിൻ) ശരിയാക്കാൻ പോയ 59-കാരിക്ക് കിട്ടിയ എട്ടിന്റെ പണിയാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുന്നത്. ശസ്ത്രക്രിയ ചെയ്യാതെ നൂതന സാങ്കേതിക വിദ്യയിലൂടെ ഇരട്ടത്താടി ശരിയാക്കാൻ ശ്രമിച്ച 59കാരിയുടെ കഴുത്ത് വികൃതമായി മാറുകയായിരുന്നു

യുകെ സ്വദേശിനിയായ ജെയിൻ ബോമാൻ എന്ന 59കാരിയാണ് സ്‌കിൻ-ടൈറ്റനിങ് (skin-tightening treatment) വഴി കഴുത്ത് ശരിയാക്കാൻ ശ്രമിച്ചത്. ശസ്ത്രക്രിയ വേണ്ടാത്ത ഈ പ്രക്രിയയെ ഫിബ്രോബ്ലാസ്റ്റ് പ്ലാസ്മ തെറാപ്പി എന്നാണ് വിളിക്കുക. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഒരു ബ്യൂട്ടീഷനായിരുന്നു 59-കാരിക്ക് ഈ വിദ്യ പറഞ്ഞുകൊടുത്തത്.

പ്ലാസ്മ തെറാപ്പി കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടപ്പോൾ ട്രീറ്റ്‌മെന്റ് എടുത്ത ഭാഗത്ത് ചുവന്ന നിറത്തിലുള്ള മുള്ളുകൾ പ്രത്യക്ഷപ്പെട്ടു. താനിപ്പോൾ ഒരു പല്ലിയെപ്പോലെ ഇരിക്കുന്നതായാണ് കണ്ണാടിയിൽ നോക്കുമ്പോൾ തോന്നുന്നതെന്ന് ജെയിൻ പറയുന്നു.

വീടിന് പുറത്തിറങ്ങാൻ വയ്യാത്ത സ്ഥിതിയായി. എല്ലാവരും തന്നെ തുറിച്ച് നോക്കാൻ തുടങ്ങി. സ്‌കാർഫ് കൊണ്ട് മറച്ചുവെച്ചാണ് ഇപ്പോൾ നടക്കുന്നത്. പഴയ ഇരട്ടത്താടി എത്രയോ ഭേദമായിരുന്നുവെന്നും ആ കഴുത്ത് ഇപ്പോൾ തിരികെ ലഭിച്ചിരുന്നെങ്കിലെന്ന് ആശിച്ചുപോകുകയാണെന്നും അവർ പ്രതികരിച്ചു.

500 യൂറോ ചിലവിട്ടാണ് 59-കാരി ട്രീറ്റ്‌മെന്റ് സ്വീകരിച്ചത്. ഏറെ വേദന സഹിച്ചിരിക്കേണ്ട ഒരു പ്രക്രിയയായിരുന്നു അത്. കഴുത്ത് പൊള്ളുന്ന വേദനയാണെന്നും നരകത്തിൽ ചെന്ന് പെട്ടതുപോലെയായിരുന്നു അനുഭവപ്പെട്ടതെന്നും അവർ പറഞ്ഞു. സംഭവത്തിൽ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങിയെങ്കിലും ഫലപ്രാപ്തിയുണ്ടാകില്ലെന്ന് അഭിഭാഷകർ അറിയിച്ചതിനാൽ ഇനിയെന്ത് ചെയ്യുമെന്നറിയാതെ കുഴഞ്ഞിരിക്കുകയാണ് ഈ 59-കാരി.

ശരീരത്തിലെ പാടുകളും മറ്റും മായ്‌ക്കുന്നതിനായി പലപ്പോഴും തിരഞ്ഞെടുക്കുന്ന ഒരു സ്‌കിൻ-കെയർ ട്രീറ്റ്‌മെന്റാണ് ഫിബ്രോബ്ലാസ്റ്റ് പ്ലാസ്മ തെറാപ്പി. എന്നാൽ ഈ തെറാപ്പി സുരക്ഷിതമല്ലെന്നും ഉദ്ദേശിച്ച ഫലം ഉറപ്പുനൽകില്ലെന്നുമാണ് സമീപകാലത്തായി നടക്കുന്ന ഇത്തരം സംഭവങ്ങൾ സൂചിപ്പിക്കുന്നത്.

ShareTweetSendShare

More News from this section

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

ജുറാസിക് പാർക്ക് താരം സാം നീൽ അന്തരിച്ചു; 78-ാം വയസിൽ അപ്രതീക്ഷിത വിടവാങ്ങൽ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

Latest News

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies