ന്യൂഡൽഹി: കൊറോണ ബൂസ്റ്റർ ഡോസ് വാക്സിനായി ഉപയോഗിക്കാൻ അംഗീകാരം ലഭിച്ച കോർബെവാക്സ് ഇന്ന് മുതൽ പൊതു-സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങളിൽ ലഭ്യമാകുമെന്ന് നിർമ്മാതാക്കളായ ബയോളജിക്കൽ ഇ ലിമിറ്റഡ് അറിയിച്ചു.
കൊവാക്സിൻ, കൊവീഷീൽഡ് വാക്സിൻ 2 ഡോസുകൾ സ്വീകരിച്ചവർക്ക് കോർബെവാക്സ് ബൂസ്റ്റർ ഡോസായി ഉപയോഗിക്കാൻ കഴിഞ്ഞ ദിവസമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അനുമതി നൽകിയത്. രണ്ട് ഡോസ് വാക്സിനെടുത്ത് 6 മാസത്തിന് ശേഷം ബൂസ്റ്റർ ഡോസ് സ്വീകരിക്കാം. ഹെറ്ററോളജിക്കൽ കൊറോണ ബൂസ്റ്റർ ഡോസായി അംഗീകരിക്കപ്പെട്ട ആദ്യത്തെ ഇന്ത്യൻ വാക്സിനാണ് കോർബെവാക്സ്. സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങളിൽ 400 രൂപയാണ് കോർബെവാക്സിന്റെ വില.
ആദ്യമായാണ് പ്രാഥമിക വാക്സിനിൽ നിന്ന് വ്യത്യസ്തമായ വാക്സിൻ ബൂസ്റ്റർ ഡോസായി അനുവദിക്കുന്നത്. നിലവിൽ 12 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്കാണ് കോർബെവാക്സ് നൽകുന്നത്.
Comments