എറണാകുളം : ദേശവിരുദ്ധ പരാമർശം നടത്തിയ കെ ടി ജലീൽ എംഎൽഎ രാജ്യദ്രോഹി ആണെന്ന് കേന്ദ്ര മന്ത്രി പ്രഹ്ളാദ് ജോഷി. ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് ജമ്മു കശ്മീർ. ജലീലിനെ പിന്തുണക്കുന്ന സി പിഎം മറുപടി പറയണം. സംഭവത്തിൽ കേരള സർക്കാർ നിയമനടപടി സ്വീകരിക്കണം. രാജ്യത്തിനെതിരെ സംസാരിക്കുന്നവർ രാജ്യദ്രോഹികളാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കെടി ജലീലിന്റെ ദേശവിരുദ്ധ പരാമർശത്തിനെതിരെ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. പ്രസ്താവനയ്ക്കെതിരെ ആർഎസ്എസും എബിവിപിയും ഉൾപ്പെടെയുള്ള സംഘടനകളും പരാതി നൽകിട്ടുണ്ട്. സംഭവത്തിൽ പ്രതികരണം നടത്താത്ത സിപിഎമ്മിനെതിരെയും വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. വളരെ പ്രധാന്യം അർഹിക്കുന്ന വിഷയം പഠിച്ചതിന് ശേഷം മറുപടി നൽകാം എന്ന പാർട്ടി നിലപാടിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
മലയാളി സംഘടനകളുടെ യോഗത്തിൽ പങ്കെടുക്കാനാണ് ജലീൽ അമൃത്സറിൽ എത്തിയത്.പിന്നാലെ അദ്ദേഹം കശ്മീരും സന്ദർശിച്ചിരുന്നു. തുടർന്ന് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് എംഎൽഎ ദേശവിരുദ്ധ പ്രസ്താവന നടത്തിയിരിക്കുന്നത്.ഭാരതത്തിന്റെ അഭിവാജ്യ ഘടകമായ കശ്മീരിനെ ഇന്ത്യാ അധീന കാശ്മീർ എന്നും പാകിസ്താൻ വക്താക്കൾ ഉപയോഗിക്കുന്ന വിശേഷണമായ ആസാദ് കാശ്മീർ എന്നുമാണ് ജലീൽ ഫേസ്ബുക്കിൽ കുറിച്ചത്.
Comments