ബേസില്‍ ജോസഫ് നായകനാകുന്ന ചിത്രമാണ് ‘പാല്‍തു ജാന്‍വര്‍’. നവാഗതനായ സംഗീത് പി രാജൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രെമോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മൃഗങ്ങളും കുട്ടികളുമാണ് ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന വളരെ വ്യത്യസ്തമാർന്ന ഗാനമാണ് പുറത്തിറക്കിയിരിക്കുന്ന പാല്‍തു ഫാഷൻ ഷോ. ഓണത്തിനായിരിക്കും ബേസില്‍ ജോസഫ് ചിത്രം തിയറ്ററുകളില്‍ എത്തുക.
ജസ്റ്റിൻ വർഗീസാണ് സംഗീത സംവിധായകൻ. സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരാണ്. രണദിവെയാണ് ഛായാഗ്രഹണം. ബേസില്‍ ജോസഫിനൊപ്പം ഇന്ദ്രന്‍സ്, ജോണി ആന്റണി, ദിലീഷ് പോത്തന്, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവര്‍ ചിത്രത്തിൽ അഭിനയിക്കുന്നു. ഒപ്പം മോളിക്കുട്ടി എന്ന പശുവും സിനിമയിൽ പ്രധാന കഥാപാത്രമായി വരുന്നു.
‘ജോജി’ എന്ന വിജയ ചിത്രത്തിന് ശേഷം ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന സിനിമയാണ് ‘പാല്‍തു ജാന്‍വര്‍’. ദിലീഷ് പോത്തന്, ശ്യാം പുഷ്കരന്, ഫഹദ് ഫാസില്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണ കമ്പനിയാണ് ഭാവന സ്റ്റുഡിയോസ്. കലാസംവിധാനം ഗോകുല്‍ ദാസ്, സൗണ്ട് ഡിസൈന്‍ നിഥിന് ലൂക്കോസ്, വസ്ത്രാലങ്കാരം മഷര്‍ ഹംസ, മേക്കപ്പ് റോണക്സ് സേവ്യര്‍, വിഷ്വല്‍ എഫക്റ്റ്സ്- എഗ്ഗ്വൈറ്റ് വിഎഫ്എക്സ്, ടൈറ്റില്‍ ഡിസൈന്‍ എല്വിന് ചാര്‍ലി, പബ്ലിസിറ്റി ഡിസൈന്‍ യെല്ലോ ടൂത്ത്സ്.
Comments