വിഭജന ഭീതി സ്മരണ ദിനത്തിൽ ബലിദാനികളായവരെ അനുസ്മരിച്ച് പ്രധാനമന്ത്രി; വിനാശകരമായ മതചിന്ത നിരപരാധികളുടെ ജീവനെടുത്തുവെന്ന് യോഗി ആദിത്യനാഥ്
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിഭജന ഭീതി സ്മരണ ദിനത്തിൽ ബലിദാനികളായവരെ അനുസ്മരിച്ച് പ്രധാനമന്ത്രി; വിനാശകരമായ മതചിന്ത നിരപരാധികളുടെ ജീവനെടുത്തുവെന്ന് യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2022, 03:44 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വിഭജന ഭീതിയുടെ ദിനം രാജ്യത്തെ ഓർമ്മപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യാ വിഭജനത്തിൽ ജീവൻ നഷ്ടമായ ലക്ഷക്കണക്കിന് ബലിദാനികൾക്ക് ആദരാഞ്ജലി അർപ്പിക്കുന്നതായും ദുരിതമനുഭവിച്ച ഓരോരുത്തരുടെയും സഹിഷ്ണുതയെയും ധീരതയെയും അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഓഗസ്റ്റ് 14 വിഭജന ഭീതിയുടെ സ്മൃതി ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു.

സ്വാതന്ത്ര്യപുലരിയുടെ തലേദിവസമായ ഓഗസ്റ്റ് 14 നൊമ്പരത്തോടെയാണ് ഭാരതം ഓർക്കുന്നത്. പാകിസ്താൻ എന്ന ഭൂവിഭാഗത്തെ ഭാരതത്തിൽ നിന്ന് അടർത്തി മാറ്റിയതിന് ശേഷം നടന്നിട്ടുള്ളത് ക്രൂരമായ നരഹത്യകളായിരുന്നു. ഒന്നേകാൽ കോടി ആളുകളാണ് പലായനത്തിന്റെ കയ്പ്പറിഞ്ഞത്.

പത്ത് ലക്ഷത്തോളം ആളുകൾക്ക് വിഭജനത്തെ തുടർന്നുണ്ടായ കലാപങ്ങളിൽ ജീവൻ നഷ്ടപ്പെട്ടതായാണ് കണക്കുകൾ. അക്കാലയളവിൽ ദുരിതമനുഭവിച്ചവരുടെ സ്മരണയ്‌ക്കായി ഓഗസ്റ്റ് 14 വിഭജനഭീതി സ്മൃതി ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

വിനാശകരമായ മതചിന്ത മൂലം വിഭജന വേളയിൽ ലക്ഷക്കണക്കിന് നിരപരാധികൾക്ക് ജീവൻ നഷ്ടപ്പെടുകയും കോടിക്കണക്കിന് പൗരന്മാർക്ക് മനുഷ്യത്വരഹിതമായ യാതനകൾ അനുഭവിക്കേണ്ടി വന്നുവെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഓർമ്മിപ്പിച്ചു.

ഭാരതത്തിന്റെ ചരിത്രത്തിലെ ഇരുണ്ട നിമിഷങ്ങളിലൊന്നായിരുന്നു വിഭജനമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും ചൂണ്ടിക്കാട്ടി. ബ്രിട്ടീഷ് രാജിന്റെയും പുതുതായി രൂപീകരിക്കപ്പെട്ട പാകിസ്താന്റെയും കുതന്ത്രങ്ങളുടെ ഫലമായി ജനങ്ങൾ നേരിട്ട കഷ്ടപ്പാടുകൾ സ്മരിക്കുന്നതായും ഹിമന്ത ട്വിറ്ററിൽ എഴുതി.

സ്വാതന്ത്ര്യദിന ആഘോഷങ്ങളിലേക്ക് കടക്കും മുമ്പ് വിഭജനത്തിന്റെ ദുരിതമനുഭവിച്ച സഹോദരങ്ങളെ സ്മരിക്കേണ്ടതിന്റെ അനിവാര്യത ഓർമ്മിപ്പിക്കുകയാണ് പ്രധാനമന്ത്രിയുൾപ്പെടെയുള്ളവർ..

Tags: Narendra ModiPartition
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies