ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ ഭാരതത്തില്‍ അരങ്ങേറിയ ആദ്യ സായുധ പോരാട്ടമാണ് ആറ്റിങ്ങല്‍ കലാപം. കച്ചവടത്തിനായി അഞ്ചുതെങ്ങില്‍ കോട്ടകെട്ടി തമ്പടിച്ചിരുന്ന ഈസ്റ്റ് ഇന്ത്യാ കമ്പനി, പ്രദേശത്തെ ജനങ്ങള്‍ക്ക് മേല്‍ അധികാരം ചെലുത്താന്‍ ശ്രമിച്ചതാണ് കലാപത്തിലേയ്ക്ക് നയിച്ചത്. കമ്പനിക്ക് എതിരായി ജനങ്ങള്‍ സംഘടിക്കുകയും കോട്ട ആക്രമിക്കുകയും കമ്പനി ജീവനക്കാരെ വധിക്കുകയും ചെയ്തു. ബ്രിട്ടനെതിരെ ഇന്ത്യയില്‍ നടന്ന ആദ്യ സായുധ പോരാട്ടമാണെങ്കില്‍ പോലും സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ മതിയായ പ്രധാന്യം ആറ്റിങ്ങല്‍ കലാപത്തിന് ലഭിച്ചില്ല.
Comments