'സെൽറ്റോസ്' കിയയുടെ 'മുഖ്യൻ'; ഇന്ത്യയിൽ മൂന്നു വർഷം പൂർത്തിയാക്കി സെൽറ്റോസ് എസ്‍യുവി- Kia Seltos
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

‘സെൽറ്റോസ്’ കിയയുടെ ‘മുഖ്യൻ’; ഇന്ത്യയിൽ മൂന്നു വർഷം പൂർത്തിയാക്കി സെൽറ്റോസ് എസ്‍യുവി- Kia Seltos

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2022, 10:45 pm IST
Facebook
Twitter
WhatsAppTelegram

വളരെ വേ​ഗം ഇന്ത്യൻ വാഹന പ്രേമികളുടെ ഹൃദയം കീഴടക്കിയ വാഹന നിർമ്മാതാക്കളാണ് ദക്ഷിണ കൊറിയൻ വാഹന കമ്പനിയായ കിയ. 2019-ലാണ് കിയ ഇന്ത്യൻ വിപണിയിലേയ്‌ക്ക് എത്തുന്നത്. ഇന്ത്യയിലെ തങ്ങളുടെ ഉപഭോക്താക്കളുടെ മുമ്പിലേയ്‌ക്ക് കമ്പനി ആദ്യം അവതരിപ്പിച്ച വാഹനമാണ് കിയ സെൽറ്റോസ്. മൂന്ന് വർഷംകൊണ്ട് കമ്പനിയുടെ ഏറ്റവും വിറ്റഴിക്കപ്പെട്ട മോഡലായി സെൽറ്റോസ് മാറി കഴിഞ്ഞിരിക്കുന്നു. ഇതിനോടകം മൂന്ന് ലക്ഷം സെൽറ്റോസ് കാറുകളാണ് വിറ്റഴിച്ചതെന്ന് കമ്പനി വ്യക്തമാക്കുന്നു.

സെൽറ്റോസ് പെട്രോൾ, ഡീസൽ പവർട്രെയിൻ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. അടുത്തിടെ രണ്ട് പുതിയ ബാഹ്യ ഷേഡുകൾ ഉൾപ്പെടുത്തുന്നതിനായി വാഹനം അപ്‌ഡേറ്റും ചെയ്‍തിരുന്നു. കിയയുടെ മൊത്തം വില്പനയുടെ 60 ശതമാനത്തിനടുത്താണ് കിയ സെൽറ്റോസിന്റെ വിറ്റുവരവ്. അതായത് കമ്പനിയുടെ തന്നെ സോനെറ്റ് കോംപാക്റ്റ് എസ്‌യുവി, കാരൻസ് എം‌പി‌വി എന്നിവയെ എല്ലാം മിഡ്-സൈസ് എസ്‌യുവിയായ സെൽറ്റോസ് കടത്തിവെട്ടുന്നുവെന്ന് സാരം. 16.05 ലക്ഷം രൂപ (എക്സ്-ഷോറൂം) പ്രാരംഭ വിലയുള്ള ടോപ്പ്-സ്പെക്ക് ജിടി വേരിയന്റുകളാണ് 58 ശതമാനം ഉപഭോക്താക്കളും വാങ്ങുന്നത്.

ഗിയർബോക്‌സ് ഓപ്ഷനുകൾ പരിശോധിച്ചാൽ 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഐഎംടി, സിവിടി അല്ലെങ്കിൽ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എന്നിവ സെൽറ്റോസിന് ലഭിക്കുന്നു. ഡീസൽ-ഐഎംടി കോമ്പോയിൽ വാഗ്ദാനം ചെയ്യുന്ന സെഗ്‌മെന്റിലെ ഏക എസ്‌യുവിയും സെൽറ്റോസാണ്. TE, HTK, HTK+, HTX, HTX+, GTX (O), GTX Plus, X Line എന്നിങ്ങനെയുള്ള വേരിയെന്റുകളിലാണ് വാഹനം ലഭിക്കുക. ഇതിൽ തന്നെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത് HTX പെട്രോൾ വേരിയെന്റാണ്.

ഗ്ലേസിയർ വൈറ്റാണ് സെൽറ്റോസിന്റെ ഏറ്റവും ജനപ്രിയമായ കളർ ചോയിസ്. 46 ശതമാനം പേർ ഡീസൽ വേരിയന്റുകളാണ് ഇഷ്ടപ്പെടുന്നത്. ബാക്കിയുള്ളവർ പെട്രോൾ, ടർബോ-പെട്രോൾ പതിപ്പുകൾ തിരഞ്ഞെടുക്കുന്നുവെന്ന് കിയ അവകാശപ്പെടുന്നു. എൽഇഡി ഹെഡ് ആൻഡ് ഫോഗ് ലാമ്പുകൾ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ബോസ് സൗണ്ട് സിസ്റ്റം, ഇലക്ട്രിക് സൺറൂഫ്, 6 എയർബാഗുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയാണ് കിയ സെൽറ്റോസിന്റെ ഫീച്ചർ ഹൈലൈറ്റുകൾ. എന്തായാലും കിയയിലെ മുഖ്യൻ സെൽറ്റോസ് ആണെന്ന് ഉറപ്പിച്ച് പറയുകയാണ് കമ്പനി.

Tags: kia
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies