നമ്മുടെ ത്രിവർണപതാക അങ്ങനെ ഉയരത്തിൽ പറന്നുകയറുകയാണ്; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പിയർ റെയിൽ പാലത്തിൽ ദേശീയപതാക; ദൃശ്യങ്ങൾ പങ്കുവെച്ച് ഇന്ത്യൻ റെയിൽവേ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നമ്മുടെ ത്രിവർണപതാക അങ്ങനെ ഉയരത്തിൽ പറന്നുകയറുകയാണ്; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പിയർ റെയിൽ പാലത്തിൽ ദേശീയപതാക; ദൃശ്യങ്ങൾ പങ്കുവെച്ച് ഇന്ത്യൻ റെയിൽവേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2022, 07:47 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പിയർ റെയിൽവേ പാലത്തിന്റെ തൂണിൽ ത്രിവർണ പതാക പറത്തുന്ന ദൃശ്യങ്ങൾ പങ്കുവെച്ച് ഇന്ത്യൻ റെയിൽവേ. നിർമാണം നടന്നുകൊണ്ടിരിക്കുന്ന മണിപ്പൂരിലെ നോണി പാലത്തിലാണ് ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ത്രിവർണ പതാക ഉയർത്തിയത്. ഇതിന്റെ ആകാശ ദൃശ്യങ്ങളുടെ വീഡിയോ സഹിതമാണ് റെയിൽവേ മന്ത്രാലയം ഇക്കാര്യം ട്വീറ്റ് ചെയ്തത്.

നിർമാണ ജോലി നടത്തുന്നവരുൾപ്പെടെ പാലത്തിൽ നിൽക്കുന്നത് വീഡിയോയിൽ കാണാം.
മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിനെ ബന്ധിപ്പിക്കുന്ന ജിരിബാം- തുപുൽ ബ്രോഡ്‌ഗേജ് പാതയുടെ ഭാഗമായിട്ടാണ് ഏറ്റവും ഉയരമുളള തൂണുകളിൽ റെയിൽവേ ബ്രോഡ്‌ഗേജ് പാത നിർമിക്കുന്നത്. 111 കിലോമീറ്ററാണ് പാതയുടെ ദൈർഘ്യം. 141 മീറ്ററാണ് തൂണുകളുടെ ഉയരം. നിർമാണം പൂർത്തിയായാൽ മോണ്ടനെഗ്രോയിലെ 139 മീറ്റർ ഉയരമുളള മാല റിജേക്ക പാലത്തിന്റെ റെക്കോഡാണ് ഇത് മറികടക്കുക. സാധാരണ 50 മുതൽ 90 മീറ്റർ വരെ ഉയരമാണ് റെയിൽവേ പിയർ പാലങ്ങൾക്ക് ഉണ്ടാകുക.

ത്രിവർണം പുതിയ ഉയരങ്ങളിലേക്ക് പറക്കുകയാണ്. നമ്മുടെ ത്രിവർണ പതാക നിർമാണം പുരോഗമിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പിയർ ബ്രിഡ്ജിൽ പാറി പറന്നപ്പോൾ എന്നായിരുന്നു ട്വിറ്റർ വീഡിയോയ്‌ക്ക് റെയിൽവേ മന്ത്രാലയം നൽകിയ ക്യാപ്ഷൻ.

നിർമാണം പൂർത്തിയായാൽ 111 കിലോമീറ്റർ ദൂരം 2 മുതൽ 2.5 മണിക്കൂറിനുളളിൽ യാത്ര ചെയ്യാൻ സാധിക്കും. നിലവിൽ ജിരിബാമിൽ നിന്നും ഇംഫാലിൽ എത്താൻ 10 മുതൽ 12 മണിക്കൂർ വരെ എടുക്കും. എൻഎച്ച് 37 ലൂടെ 220 കിലോമീറ്ററാണ് ദൂരം.

Tags: indian railwaymanipurAzadi@75
ShareTweetSendShare

More News from this section

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies