ശ്രീനഗർ: സ്വാതന്ത്ര്യദിനത്തിൽ വീട്ടിൽ ദേശീയ പതാക ഉയർത്തി നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള. ഹർ ഘർ തിരംഗയുടെ ഭാഗമായി രാവിലെയാണ് അദ്ദേഹം ത്രിവർണ പതാക ഉയർത്തിയത്. നേരത്തെ വീടുകളിൽ ത്രിവർണ പതാക ഉയർത്തുന്നതിനെ എതിർത്ത് ഫറൂഖ് അബ്ദുള്ള രംഗത്തുവന്നിരുന്നു.
ഗുപ്കാർ വസതിയിലാണ് അദ്ദേഹം പതാക ഉയർത്തിയത്. പാർട്ടി പ്രവർത്തകരുടെയും സുരക്ഷാസേനയുടെയും സാന്നിദ്ധ്യത്തിലായിരുന്നു പതാക ഉയർത്തൽ. ഇതിന്റെ ചിത്രങ്ങൾ നാഷണൽ കോൺഫറൻസ് ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.
സ്വാതന്ത്ര്യദിനത്തിൽ വീടുകളിൽ ത്രിവർണപതാക ഉയർത്താനുള്ള ആഹ്വാനത്തോട് മുഖം തിരിച്ചവരിൽ ഒരാളാണ് ഫറൂഖ് അബ്ദുള്ള. നിർദ്ദേശം സ്വന്തം കയ്യിൽ തന്നെ വെച്ചാൽ മതിയെന്നായിരുന്നു ഫറൂഖ് അബ്ദുള്ളയുടെ പ്രതികരണം. എന്നാൽ പ്രധാനമന്ത്രിയുടെ ആഹ്വാനം ജമ്മു കശ്മീർ ജനതയൊന്നാകെ നെഞ്ചേറ്റി. ഇതോടെ ഫറൂഖ് അബ്ദുള്ളയും അബ്ദുളളയും പതാക ഉയർത്താൻ നിർബന്ധിതമാകുകയായിരുന്നു.
Comments