ഇന്ത്യയുടെ 76-മത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവനക്കെതിരെ ബിജെപി നേതാവ് സന്ദീപ് വാചസ്പതി രംഗത്ത്. സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ സവർക്കർ ഗാന്ധി വധക്കേസിലെ പ്രതിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതിനു മറുപടിയായിട്ടാണ് ബിജെപി നേതാവ് പ്രതികരിച്ചത്.
ഗാന്ധിയെ കൊന്നത് സവർക്കർ ആണെങ്കിൽ കണ്ണൂർ ജില്ലയിലെആർ എസ് എസ് പ്രവർത്തകനായിരുന്ന വാടിക്കൽ രാമകൃഷ്ണനെ കൊല ചെയ്ത കേസിൽ ഒന്നാം പ്രതി താങ്കളല്ലേ എന്ന് സന്ദീപ് ചോദിച്ചു. രണ്ടു കൊലപാതകത്തിലും മുഖ്യമന്ത്രി ചർച്ച നടത്താൻ തന്റേടമുണ്ടോ എന്ന വെല്ലുവിളി നടത്തിയിരിക്കുകയാണ് ബിജെപി നേതാവ്.
21 വർഷം മുൻപ് ആർ എസ് പ്രവർത്തകനായ വാടിക്കൽ രാമകൃഷ്ണനെ വാളുകൊണ്ട് വെട്ടിക്കൊന്ന കേസിൽ ഒന്നാം പ്രതിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ എന്ന് കോൺഗ്രസ്സ് പ്രസിഡന്റ് കെ സുധാകരനും മുൻപ് പറഞ്ഞിരുന്നു. കോടതിയുടെ പ്രതിപ്പട്ടികയിൽ ഉള്ള പിണറായി വിജയൻ ഇതുവരെ ആയിട്ടും വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല
Comments