പ്രശസ്ത നടൻ ജോൺ എബ്രഹാം കൊച്ചിയിൽ എത്തുന്നു. മൈക്കിന്റെ പ്രീ റിലീസ് പരിപാടിയിൽ പങ്കെടുക്കുന്നതിനായി ആണ് ജോൺ കൊച്ചിയിൽ എത്തുന്നത്. ഓഗസ്റ്റ് 17 ന് വൈകുന്നേരം 6 മണിക്ക് കൊച്ചിയിലെ സെന്റർ സ്ക്വയർ മാളിലാണ് പരിപാടി. പത്ര സമ്മേളനത്തിനൊപ്പം പ്രീ റിലീസ് ഇവന്റും ജനങ്ങളുമായുള്ള സംവാദവും ഉണ്ടാകും.
അനശ്വര രാജൻ നായികയാകുന്ന മൈക്ക് ജോൺ എബ്രഹാം എന്റർടൈൻമെന്റ് നിർമിക്കുന്ന ആദ്യ മലയാള ചിത്രമാണ്. വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം രചിച്ചിരിക്കുന്നത് കല വിപ്ലവം പ്രണയം സനിമയുടെ തിരക്കഥാകൃത്ത് ആഷിഖ് അക്ബർ അലിയാണ്. സാമൂഹിക പ്രസക്തിയുള്ള കഥയാണ് ചിത്രം പറയുന്നത്. പുതുമുഖ താരം തഞ്ജിത്ത് സജീവാണ് നായകൻ.
മൈക്കിലെ ‘ലഡ്കി’ എന്ന ഗാനം അടുത്തിടെ പുറത്തിറങ്ങിയിരുന്നു.ഹൃദയത്തിലെ ജനപ്രിയ ഗാനങ്ങൾക്ക് ശേഷം ഹിഷാം സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടെയാണ് ഇത്.രോഹിണി മൊള്ളെറ്റി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ, അഭിരാം രാധാകൃഷ്ണൻ, സിനി എബ്രഹാം, രാഹുൽ, നെഹാൻ, റോഷൻ ചന്ദ്ര, ഡയാന ഹമീദ്, കാർത്തിക്ക് മണികണ്ഠൻ, രാകേഷ് മുരളി, വെട്ടുകിളി പ്രകാശ് തുടങ്ങി നിരവധി പേർ ചിത്രത്തിൽ കഥാപാത്രങ്ങളായി എത്തുന്നു.
ചിത്രത്തിന്റെ ഛായാഗ്രഹണം രണദിവെയാണ് നിർവ്വഹിച്ചിരിക്കുന്നു. കൈതപ്രം ദാമോദരൻ നമ്പൂതിരി, റഫീഖ് അഹമ്മദ്, സുഹൈൽ കോയ, അരുൺ ആലാട്ട്, വിനായക് ശശികുമാർ എന്നിവരാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്.മൈക്കിലെ ഒരു പാട്ട് മുംബൈ ആസ്ഥാനമായ ഹിപ്-ഹോപ്പ് ഡാൻസ് ഗ്രൂപ്പ് കിംഗ്സ് യുണൈറ്റഡിന്റെ ഡയറക്ടർ സുരേഷ് മുകുന്ദാണ് നൃത്തസംവിധാനം ചെയ്തിരിക്കുന്നത്.മറ്റൊന്ന് ഗായത്രി രഘുറാം നിർവഹിക്കുമ്പോൾ, മൂന്നാമത്തെ പാട്ട് ഗ്രീഷ്മ നരേന്ദ്രനും പ്രതീഷ് രാംദാസും ചേർന്ന് കൊറിയോഗ്രാഫി ചെയ്യുന്നു.
രഞ്ജിത്ത് കോതേരി കലാസംവിധാനവും റോണക്സ് സേവ്യർ മേക്കപ്പും നിർവഹിക്കുന്നു. സോണിയ സാൻഡിയാവോ കോസ്റ്റ്യൂം ഡിസൈനിംഗും രാജേഷ് രാജൻ സൗണ്ട് ഡിസൈനിംഗും കൈകാര്യം ചെയ്യുന്നു. സ്റ്റണ്ട് കൈകാര്യം ചെയ്യുന്നത് ഫീനിക്സ് പ്രഭുവും, അർജ്ജുനുമാണ്. രാഹുൽ രാജിന്റേതാണ് സ്റ്റിൽസ്. ഡേവിസൺ സി ജെയും ബിനു മുരളിയുമാണ് പ്രൊഡക്ഷൻ കൺട്രോളർമാർ. പബ്ലിസിറ്റി ഡിസൈൻ ജയറാം രാമചന്ദ്രൻ. സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ സംഗീത ജനചന്ദ്രനാണ് മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് കൈകാര്യം ചെയ്യുന്നത്.മൈക്ക് ഓഗസ്റ്റ് 19-ന് തീയേറ്ററുകളിലെത്തും. സെഞ്ചുറിയാണ് ചിത്രം വിതരണം ചെയ്യുന്നത്.
Comments