കൊച്ചി; സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ചിന്താമണി കൊലക്കേസ്. ഷാജി കൈലാസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിൽ ലാൽ കൃഷ്ണ വിരാടിയാർ എന്ന അഭിഭാഷകനായാണ് സുരേഷ് ഗോപി നിറഞ്ഞാടിയത്. ഏറെ പ്രേക്ഷക പ്രീതി നേടിയ ചിത്രത്തിന് രണ്ടാം ഭാഗം വരുമെന്ന് ഉറപ്പ് നൽകിയിരിക്കുകയാണിപ്പോൾ താരം.
വരാനിരിക്കുന്ന ചിത്രങ്ങളെക്കുറിച്ച് മാദ്ധ്യമങ്ങൾ ആരാഞ്ഞപ്പോഴാണ് സുരേഷ് ഗോപി ഇക്കാര്യം വ്യക്തമാക്കിയത്. ഒറ്റക്കൊമ്പൻ ഉണ്ടാകും, ലേലം ഉണ്ടാകും ഇതിനൊപ്പം തന്നെ ലാൽ കൃഷ്ണ വിരാടിയാരും തിരികെ വരുന്നു എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ജയരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഹൈവേ 2, മേ ഹൂം മൂസ, ഒറ്റക്കൊമ്പൻ എന്നിവയാണ് സുരേഷ് ഗോപിയുടെ വരാനിരിക്കുന്ന ചിത്രങ്ങൾ.
അതേസമയം നീണ്ട ഇടവേളയ്‌ക്ക് ശേഷം ജോഷി-സുരേഷ് ഗോപി കൂട്ടുകെട്ടിൽ തിയേറ്ററുകളിലെത്തിയ പാപ്പൻ ജൈത്രയാത്ര തുടരുകയാണ്. 18 ദിവസത്തിനുള്ളിൽ 50 കോടിയാണ് ചിത്രം നേടിയത്. പാപ്പൻ സിനിമയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. റിലീസ് ദിനത്തിൽ കേരളത്തിൽ നിന്ന് ചിത്രം നേടിയത് 3.16 കോടി ആയിരുന്നു. രണ്ടാംദിനമായ 3.87 കോടിയും മൂന്നാം ദിനം 4.53 കോടിയും പാപ്പൻ നേടിയിരുന്നു
Comments