ബംഗലൂരു: ശിവമോഗയിൽ മതം നോക്കിയാണ് അക്രമികൾ കലാപത്തിന് ശ്രമിച്ചതെന്ന് സ്ഥിരീകരണം. പ്രേം സിംഗ് എന്ന യുവാവിനെ അക്രമികൾ കുത്തി വീഴ്‌ത്തിയത്, അയാൾ തിലകമണിഞ്ഞിരുന്നതിനാലാണ് എന്ന് ദൃക്സാക്ഷി വെളിപ്പെടുത്തി. ദേശീയ മാദ്ധ്യമത്തോടായിരുന്നു വെളിപ്പെടുത്തൽ.
നെറ്റിയിലെ തിലകക്കുറി കണ്ടാണ് അയാൾ ഹിന്ദുവാണെന്ന് അവർ മനസ്സിലാക്കിയത്. അവർ അയാളെ കടന്നു പിടിച്ച് തുരുതുരെ കുത്തുകയായിരുന്നു. ദൃക്സാക്ഷി വെളിപ്പെടുത്തി.
സ്വാതന്ത്ര്യ ദിനത്തിൽ വീരസവർക്കറുടെ ചിത്രം സ്ഥാപിച്ചിരുന്നത് മാറ്റി ഒരു വിഭാഗം ടിപ്പു സുൽത്താന്റെ ചിത്രം സ്ഥാപിച്ചതോടെയാണ് ശിവമോഗയിൽ അക്രമ സംഭവങ്ങൾ ആരംഭിച്ചത്. ശിവമോഗയിലെ ഒരു തുണിക്കടയിലെ ജീവനക്കാരനായിരുന്ന രാജസ്ഥാൻ സ്വദേശിയായ യുവാവിനാണ് കുത്തേറ്റത്. ഇയാൾക്ക് സംഭവങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നാണ് വിവരം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയ്‌ക്ക് വെച്ചായിരുന്നു ഇയാൾക്ക് കുത്തേറ്റത്.
പ്രേം സിംഗിനെ കുത്തിയ ശേഷം പോലീസിനെയും ആക്രമിച്ച് കടന്നുകളയാൻ ശ്രമിച്ച അക്രമിയെ പോലീസ് വെടിവെച്ച് വീഴ്‌ത്തുകയായിരുന്നു. കാലിന് പരിക്കേറ്റ അക്രമി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾക്കെതിരെ കൊലപാതക ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിടുണ്ട്. ശിവമോഗയിൽ നിരോധനാജ്ഞ തുടരുകയാണ്.
ഹിന്ദു സ്ത്രീകളുടെ നഗ്നമായ മൃതദേഹങ്ങൾ മാംസക്കടകളിൽ തൂങ്ങിയാടി; എങ്ങും ചോരപ്പുഴകൾ; ഡയറക്ട് ആക്ഷൻ ഡേയിൽ സംഭവിച്ചത് വിവരിച്ച് രക്ഷപ്പെട്ടയാൾ
Comments