തിരുവനന്തപുരം: പൊതുജനങ്ങളുടെ നികുതി പണത്തിൽ സർക്കാർ ധൂർത്ത് തുടരുന്നതിനിടെ പാർട്ടി പ്രവർത്തനങ്ങൾക്ക് ഫണ്ട് സമാഹരിക്കാനൊരുങ്ങി സിപിഎം. അടുത്ത മാസം ഒന്നു മുതൽ രണ്ട് ആഴ്ചത്തേയ്ക്കാണ് പണപ്പിരിവ്. എല്ലാ ജനങ്ങളും ഉദാരമായ സംഭാവനകൾ നൽകി സഹകരിക്കണമെന്നും സിപിഎം അഭ്യർത്ഥിച്ചു.
സെപ്തംബർ 1 മുതൽ 14 വരെയാണ് പണപ്പിരിവ്. സിപിഎമ്മിന്റെ വിവിധ ഘടകങ്ങളുടെ ഒരു വർഷത്തെ പ്രവർത്തനത്തിന് ആവശ്യമായ പണത്തിന് വേണ്ടിയാണ് ഫണ്ട് സമാഹരണമെന്ന് സിപിഎം സെക്രട്ടേറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കേന്ദ്രസർക്കാർ നയങ്ങൾക്കെതിരായ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് പണം. ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കുന്നതിനും ബദൽ നയങ്ങൾ ഉയർത്തിപിടിക്കുന്നതിന് വേണ്ടി പൊരുതിയും സിപിഎം ജനപക്ഷത്ത് ഉറച്ചുനിന്നുകൊണ്ട് മുന്നോട്ടുപോവുകയാണ്. ജനക്ഷേമകരമായ പ്രവർത്തനങ്ങളിൽ ഇടപെടുന്ന പാർട്ടി എന്ന നിലയിൽ സാധാരണക്കാരയ ബഹുജനങ്ങളിൽ നിന്നും ഫണ്ട് ശേഖരിച്ച് പ്രവർത്തിക്കുന്ന ശൈലിയാണ് സിപിഎം സ്വീകരിച്ചിരിക്കുന്നതെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
ആഗോളവത്ക്കരണ നയങ്ങൾക്കും, കോർപ്പറേറ്റ് വത്കരണത്തിനും, വർഗ്ഗീയതയ്ക്കും, അഴിമതിക്കും എതിരായി പ്രവർത്തിക്കുന്നത് സിപിഎം ആണ്. ഇത്തരം പ്രവർത്തനങ്ങൾക്ക് എല്ലാ കാലത്തും സഹായങ്ങൾ നൽകിയിട്ടുള്ളത് ബഹുജനങ്ങളാണ്. എല്ലാ പാർട്ടി മെമ്പർമാരും അവരുടെ കഴിവനുസരിച്ച് സംഭാവന നൽകണം. പാർട്ടി ഘടകങ്ങളാവട്ടെ വീടുകളിലും തൊഴിൽ സ്ഥാപനങ്ങളിലും ബഹുജനങ്ങളെ നേരിട്ട് കണ്ട് ഫണ്ട് ശേഖരിക്കണം. ഫണ്ടിനായി പാർട്ടി പ്രവർത്തകർ സമീപിക്കുമ്പോൾ എല്ലാ വിധ സഹായസഹകരണങ്ങളും നൽകണമെന്ന് മുഴുവൻ ബഹുജനങ്ങളോടും അഭ്യർത്ഥിക്കുകയാണെന്നും പ്രസ്താവനയിൽ പറയുന്നു.
അതേസമയം അന്തം കമ്മികൾക്ക് ഒരു പൈസ പോലും തരില്ലെന്നാണ് ജനങ്ങൾ പറയുന്നത്. പാവങ്ങളുടെ അടുത്തു നിന്നല്ല മറിച്ച് നേതാക്കളിൽ നിന്നും പണം പിരിക്കണം. വികസനത്തിന്റെ പേരിൽ പൊതുഖജനാവിൽ നിന്നും കോടികളാണ് സർക്കാർ മോഷ്ടിക്കുന്നത്. ഇത് മതിയാകാഞ്ഞിട്ടാണോ ജനങ്ങളിൽ നിന്നും പണം പിരിക്കുന്നത് എന്നും ആളുകൾ ചോദിക്കുന്നു.
Comments