shyam singha royബംഗളൂരു: തെലുങ്ക് സൂപ്പർ സ്റ്റാർ നാനിയും സായ് പല്ലവിയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ സിനിമയാണ് ശ്യാം സിംഗ റോയ്. രാഹുൽ സംകൃത്യൻ സംവിധാനം ചെയ്ത ഈ സിനിമ ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു.
ഇപ്പോൾ ചിത്രം ഓസ്‌കർ അവാർഡിനുള്ള നോമിനേഷനിനായി മത്സരിക്കുന്നുവെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. മൂന്ന് വിഭാഗങ്ങളിലെ ഓസ്‌കർ നോമിനേഷനു വേണ്ടിയാണ് ചിത്രം അയച്ചിരിക്കുന്നത്.
പീരിയോഡിക് ഫിലിം, പശ്ചാത്തല സംഗീതം, ക്ലാസ്സിക്കൽ കൾച്ചറൽ ഡാൻസ് ഇൻഡി ഫിലിം എന്നീ വിഭാഗത്തിലെ ഓസ്‌കർ നോമിനേഷനു വേണ്ടിയാണ് മത്സരിക്കുന്നത്.
ബംഗാൾ- തെലുങ്ക് ഇതിഹാസ എഴുത്തുകാരനായ ശ്യാം സിംഗ റോയ് ആയും വാസു എന്ന ചലച്ചിത്രകാരനായും
ഇരട്ട വേഷത്തിൽ ആയിരുന്നു നാനി ചിത്രത്തിൽ അഭിനയിച്ചത്. റോസി എന്ന കഥാപാത്രമായിട്ടായിരുന്നു സായ് പല്ലവി ചിത്രത്തിലെത്തിയത്. ചിത്രത്തിലെ ഗാനങ്ങളും സായ് പല്ലവിയുടെ നൃത്തവും ഏറെ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഓസ്‌കർ നോമിനേഷനിലേക്ക് മത്സരിക്കുന്നുവെന്ന സന്തോഷ വാർത്ത എത്തിയത്.















