ലോസ് ആഞ്ചലസ് : ഹോളിവുഡിന് ഒട്ടേറെ സൂപ്പർഹിറ്റ്, ക്ലാസിക് സിനിമകൾ സമ്മാനിച്ച സംവിധായകൻ വുൾഫ്ഗാങ് പീറ്റേഴ്സൻ അന്തരിച്ചു; 81 വയസായിരുന്നു. പാൻക്രിയാസിൽ അർബുദം ബാധിച്ച് ഏറെ നാളായിചികിത്സയിലായിരുന്നു. ലോസ്ആഞ്ചലസിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.
1960കൾ മുതൽ 80-കൾ വരെ പശ്ചിമ ജർമ്മനിയിലെ ചലച്ചിത്ര മേഖലയിൽ സജീവമായിരുന്നു അദ്ദേഹം. 1982 ൽ സംവിധാനം ചെയ്ത ദസ് ബൂട്ട് എന്ന ചിത്രത്തിലൂടെയാണ് പ്രശസ്തി നേടിയത്. ഹോളിവുഡിലും വ്യത്യസ്തമായ നിരവധി ചിത്രങ്ങൾ ഒരുക്കി. പൊളിറ്റിക്കൽ ത്രില്ലേഴ്സായ ദി ലൈൻ ഓഫ് ഫയറും എയർ ഫോഴ്സ് വണും ബോക്സ് ഓഫീസിൽ ഹിറ്റായ ചിത്രങ്ങളാണ്.
എബോള വ്യാപനത്തെ ആസ്ദമാക്കി ചെയ്ത ” ഔട്ട്ബ്രേക്ക്”, ബ്രാഡ് പിറ്റ് നായകനായ ” ട്രോയ്”, ജോർജ് ക്ലോണിയുടെ ” ദി പെർഫെക്ട് സ്റ്റോം” എന്നിവയും അദ്ദേഹത്തിന്റെ മികച്ച സിനിമകളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
Comments