ഇത് സെക്ഷ്വൽ ഫ്രസ്‌ട്രേഷനാണ്; അന്യഭാഷാ സിനിമകളിലെ ഇന്റിമേറ്റ് രംഗങ്ങൾ ആളുകൾ കണ്ടിരിക്കാറുണ്ട്; മലയാള നടി ചെയ്യുമ്പോൾ എന്താണ് പ്രശ്‌നം; ദുർഗ കൃഷ്ണ
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇത് സെക്ഷ്വൽ ഫ്രസ്‌ട്രേഷനാണ്; അന്യഭാഷാ സിനിമകളിലെ ഇന്റിമേറ്റ് രംഗങ്ങൾ ആളുകൾ കണ്ടിരിക്കാറുണ്ട്; മലയാള നടി ചെയ്യുമ്പോൾ എന്താണ് പ്രശ്‌നം; ദുർഗ കൃഷ്ണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2022, 07:32 pm IST
Facebook
Twitter
WhatsAppTelegram

സമൂഹമാദ്ധ്യമങ്ങളിൽ തനിക്കെതിരെ നടക്കുന്ന അധിക്ഷേപങ്ങൾക്ക് മറുപടിയുമായി നടി ദുർഗ കൃഷ്ണ. സെക്ഷ്വൽ ഫ്രസ്‌ട്രേഷൻ കാരണമാണ് ആളുകൾ ഇത്തരം ഇന്റിമേറ്റ് സീനുകളെ വിമർശിക്കുന്നത് എന്ന് ദുർഗ പറഞ്ഞു. ഒരു മലയാള നടി ഇത്തരം സീനുകൾ ചെയ്യുമ്പോൾ എന്തിനാണ് ആളുകൾ ഇത്രമാത്രം പ്രശ്‌നമുണ്ടാക്കുന്നത് എന്നും ദുർഗ കൃഷ്ണ ചോദിച്ചു. കുടുക്ക് സിനിമയുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടി.

എന്റെ തൊഴിലാണ് ഞാൻ ചെയ്യുന്നത് എന്നാണ് ദുർഗ കൃഷ്ണ പറഞ്ഞത്. ഒരു സിനിമയിൽ സാധാരണ ഫൈറ്റ് സീൻ, ഇമോഷണൽ സീൻ, കോമഡി സീൻ എന്നിവ പോലെ മാത്രമേ ഇന്റിമേറ്റ് സീനുകളും കണ്ടിട്ടുള്ളൂ. അതിന് പ്രത്യേകമായൊരു പ്രാധാന്യം ഞാൻ കൊടുക്കുന്നില്ല. അതിങ്ങനെ സ്‌പെഷ്യൽ ആയി പറയേണ്ട കാര്യമൊന്നും ഇല്ലെന്ന് നടി തുറന്നടിച്ചു.

അത്തരം സീനുകൾ വരുമ്പോൾ മാത്രം എന്തുകൊണ്ടാണ് വിവാദങ്ങൾ ഉണ്ടാകുന്നത്? അതും സ്ത്രീകൾക്ക് നേരെ മാത്രം എന്തിനാണെന്ന് എനിക്ക് മനസിലാകുന്നില്ല. സെക്ഷ്വൽ ഫ്രസ്‌ട്രേഷൻ കൊണ്ടാകും ആളുകൾ ഇങ്ങനെ ഒക്കെ പറയുന്നത്.

ഹിന്ദി, ഇംഗ്ലീഷ് സിനിമകളിലെ ഇത്തരം രംഗങ്ങൾ ആളുകൾ കണ്ടിരിക്കാറുണ്ട്. ഈ സീനിനെ ആരും വെറുക്കുന്നില്ല. പക്ഷേ ഒരു മലയാള നടി ചെയ്യുമ്പോൾ എന്തുകൊണ്ടാണ് ഇങ്ങനെ പ്രശ്‌നങ്ങൾ ഉണ്ടാകുന്നുവെന്ന് മനസ്സിലാകുന്നില്ല. എല്ലാവരും അല്ല കുറച്ചു പേർക്ക് മാത്രമാണ് ഈ പ്രശ്‌നമുളളത് എന്നും നടി പ്രതികരിച്ചു.

അടുത്തിടെയാണ് ധ്യാൻ ശ്രീനിവാസൻ നായകനായ ഉടൽ എന്ന ചിത്രം റിലീസ് ആയത്. ചിത്രത്തിലെ ഇന്റിമേറ്റ് സീനുകൾക്കെതിരെ ഏറെ വിമർശനങ്ങളാണ് ഉയർന്നത്. ദുർഗ കൃഷ്ണയെ ലക്ഷ്യം വെച്ച് സൈബർ ആക്രമണങ്ങളും നടന്നിരുന്നു.

 

 

Tags: durga krishna
Share
Tweet
SendShare

More News from this section

ഓണപ്പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും; തിരുവോണ ദിവസം ഭക്തര്‍ക്ക് സദ്യ

‘ആരും ഓണത്തിന് പട്ടിണി കിടക്കരുത്’; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളത്തിനായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാന്‍ തയ്യാറായെന്ന് സുരേഷ് ഗോപി എംപി

വീണയ്‌ക്കെതിരായ കണ്ടെത്തലുകള്‍ കൃത്യം; വാര്‍ത്താക്കുറിപ്പ് സ്വാഭാവിക നടപടി: ഇഡി

ത്യാഗനിർഭരമായ സമരങ്ങളാണ് ഞങ്ങൾ നടത്തുന്നത്; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാരെന്ന് ചിന്ത ജെറോം

ഗുരുപവനപുരിയിൽ കല്യാണമേളം; ചിങ്ങത്തിലെ ആദ്യ ഞായറിൽ 437 വിവാഹങ്ങൾ, ഗുരുവായൂരിൽ റെക്കോർഡ്

ജയിലിൽ ഓണത്തല്ല്; ഡി.ജെ പാർട്ടിക്കിടെ ജയിൽ ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടൽ

Latest News

ബംഗ്ലാദേശില്‍ ഹിന്ദു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തി; ദുരൂഹത

83 മിനിറ്റ് പിന്നില്‍; ഒടുവില്‍ തിരിച്ചടി! ബോണ്‍മൗത്തിനെ വീഴ്‌ത്തി മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗില്‍ വിജയത്തുടക്കം

‘പരസ്പര താല്‍പ്പര്യങ്ങള്‍ മാനിച്ചാല്‍ ബന്ധം ശക്തമാകും’; ബംഗ്ലാദേശിനെക്കുറിച്ച് എസ്. ജയശങ്കര്‍

ഇന്ത്യ-ചൈന അതിര്‍ത്തി ചര്‍ച്ച; അജിത് ഡോവല്‍ തിങ്കളാഴ്ച ബീജിങ്ങിലേക്ക്

കൗമാരക്കരുത്തില്‍ കൊച്ചിക്കെതിരെ തകര്‍പ്പന്‍ വിജയവുമായി തൃശൂര്‍

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷ സിംഗിള്‍സില്‍ അലക്‌സ് ലാനിയര്‍ ലോകചാമ്പ്യന്‍; ലോക കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് താരമെന്ന ചരിത്ര നേട്ടം

പടിക്കലിന് തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ 300/5

ന്യൂയോര്‍ക്കില്‍ പിസ ഡെലിവറിയെച്ചൊല്ലിയ തര്‍ക്കം; 27കാരനായ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies