പ്രേക്ഷകർക്ക് കൗതുകം ഉണർത്തി തോൽവി എഫ്സി വരുന്നു. നവാഗതനായ ജോർജ് കോര രചനയും സംവിധാനവും ചെയ്യുന്ന ചിത്രത്തിൽ നായകനാകുന്നത് ഷറഫുദ്ദീനാണ്. ചിത്രത്തിൽ സംവിധായകനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ഒപ്പമാണ് ചിത്രത്തിന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്.
പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത് പ്രധാന കഥാപാത്രങ്ങളുടെ സ്കെച്ചാണ്. ജോണി ആന്റണി, ആശ മഠത്തിൽ, മീനാക്ഷി രവീന്ദ്രൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.നേഷൻവൈഡ് പിക്ചേഴ്സിന്റെ ബാനറിൽ എബ്രഹാം ജോസഫ് ആണ് ചിത്രത്തിന്റെ നിർമ്മാണം.
ഡിജോ കുര്യൻ, പോൾ കറുകപ്പിള്ളിൽ, റോണിലാൽ ജെയിംസ്, മനു മട്ടമന, ജോസഫ് ചാക്കോ എന്നിവരാണ് സഹ നിർമ്മാതാക്കൾ. ലൈൻ പ്രൊഡ്യൂസർ പ്രണവ് പി പിള്ള, ഛായാഗ്രഹണം ശ്യാമപ്രകാശ് എം എസ്, എഡിറ്റിംഗ്സ പോസ്റ്റ് പ്രൊഡക്ഷൻ ഡയറക്ടർ ലാൽ കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ ജെ പി മണക്കാട്, സൗണ്ട് ഡിസൈൻ ധനുഷ് നായനാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ശ്രീകാന്ത് മോഹൻ, കലാസംവിധാനം ആഷിക് എസ്.
Comments