ന്യൂഡൽഹി: ആകാശത്ത് വെച്ച് ഇന്ത്യയുടെ സുഖോയ് വിമാനങ്ങൾക്ക് ഇന്ധനം നിറച്ച് ഫ്രഞ്ച് വ്യോമസേനയുടെ ടാങ്കർ വിമാനം . ഫ്രഞ്ച് വ്യോമസേനയുടെ മൾട്ടി റോൾ ടാങ്കർ ട്രാൻസ്പോർട്ട് വിമാനമായ എയർബസ് എ 330 ആണ് ഇന്ത്യയുടെ സുഖോയ് 30 വിമാനങ്ങൾക്ക് ആകാശത്ത് വെച്ച് ഇന്ധനം നിറച്ചത്.
ഇതിന്റെ ദൃശ്യങ്ങൾ ഭാരതീയ വായുസേനയും ഫ്രഞ്ച് വ്യോമസേനയും പുറത്തുവിട്ടു. ആംബർലിയിൽ നടക്കുന്ന പിച്ച്ബ്ലാക്ക് 2022 സൈനിക അഭ്യാസത്തിൽ പങ്കെടുക്കാനുളള യാത്രയിലായിരുന്നു വ്യോമസേന വിമാനം. ഡാർവിനിലെ ലാൻഡിംഗിന് മുൻപായിരുന്നു ഇന്ത്യൻ വിമാനങ്ങൾ ഇന്ധനം നിറച്ചത്. ഇതാദ്യമായിട്ടാണ് ഇന്ത്യയ്ക്ക് ഇത്തരം സേവനം നൽകുന്നതെന്ന് ഫ്രാൻസ് വ്യോമസേന വ്യക്തമാക്കി.
ഇന്ത്യ ഉൾപ്പെടെയുളള 17 രാജ്യങ്ങളാണ് പിച്ച്ബ്ലാക്ക് 2022 എന്ന വ്യോമാഭ്യാസ പ്രകടനങ്ങളിൽ പങ്കെടുക്കുന്നത്. 19 മുതൽ സെപ്തംബർ ആറ് വരെയാണ് അഭ്യാസ പ്രകടനങ്ങൾ
Comments