ചെറിയ വിജയ സാധ്യതയെങ്കിലും ഉണ്ടായിരുന്നെങ്കിൽ രാഹുൽ മത്സരിക്കുമായിരുന്നു; സീറ്റുകൾ ബിജെപിക്ക് വിട്ടുതന്നുവെന്നതിന്റെ സൂചനയാണിതെന്നും സ്മൃതി ഇറാനി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചെറിയ വിജയ സാധ്യതയെങ്കിലും ഉണ്ടായിരുന്നെങ്കിൽ രാഹുൽ മത്സരിക്കുമായിരുന്നു; സീറ്റുകൾ ബിജെപിക്ക് വിട്ടുതന്നുവെന്നതിന്റെ സൂചനയാണിതെന്നും സ്മൃതി ഇറാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2024, 07:42 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വിജയിക്കാനുള്ള സാധ്യത ചെറിയ ശതമാനം എങ്കിലും ഉണ്ടായിരുന്നുവെങ്കിൽ രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിത്തിനിറങ്ങുമായിരുന്നുവെന്ന പരിഹാസവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പരാജയം ഉറപ്പിച്ചാണ് കോൺഗ്രസ് രാഹുലിനെ അമേഠിയിൽ മത്സരിപ്പിക്കാതിരുന്നത്.ഉത്തർപ്രദേശിൽ 80ൽ 79 സീറ്റുകളും ബിജെപിക്ക് വിട്ടു തന്നുവെന്നതിന്റെ സൂചനയാണിതെന്നും സ്മൃതി ഇറാനി പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് സ്മൃതി ഇറാനിയുടെ പരാമർശം.

” കോൺഗ്രസിന്റെ സ്ഥാനാര്‍ത്ഥിത്വം, ഗാന്ധി കുടുംബം അമേഠിയിലെ പോരാട്ടത്തിൽ നിന്ന്  പിന്മാറിയത് എല്ലാം വളരെ അധികം പ്രാധാന്യമർഹിക്കുന്ന കാര്യങ്ങളാണെന്നാണ് ഞാൻ കരുതുന്നത്. എന്നെ സംബന്ധിച്ച് അമേഠിയിൽ അവർ പരാജയം സമ്മതിച്ച് പിന്മാറിയിരിക്കുകയാണ്. വിജയിക്കാനുള്ള ഒരു ചെറിയ കണികയെങ്കിലും ബാക്കി ഉണ്ടായിരുന്നുവെങ്കിൽ അമേഠിയിൽ അവർ എനിക്കെതിരെ പോരാട്ടത്തിന് ഇറങ്ങുമായിരുന്നു.

ഇത് ആദ്യമായല്ല രാഹുൽ ഒളിച്ചോടുന്നത്. 2019ൽ അമേഠിയിൽ പരാജയം ഉറപ്പിച്ചാണ് അദ്ദേഹം വയനാട്ടിലെത്തിയത്. ഇത്തവണ അമേഠിയിൽ മത്സരിക്കേണ്ടതില്ല എന്ന് തീരുമാനിച്ചു എന്നത് മാത്രമാണ് ഇവിടെ വ്യത്യാസപ്പെട്ടിരിക്കുന്നത്. അമേഠിയിലെ യുദ്ധത്തിൽ നിന്ന് രണ്ടാം തവണയാണ് രാഹുൽ ഒഴിഞ്ഞുമാറുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അമേഠിക്ക് വേണ്ടി അവിടെ നിന്ന് പ്രവർത്തിക്കുന്ന വ്യക്തിയാണ് ഞാൻ. അമേഠിക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് മനസിലാക്കിയത് കൊണ്ടാണ് അവിടുത്തെ ജനങ്ങൾ എന്നെ തിരഞ്ഞെടുത്തത്.

റായ്ബറേലിയിൽ വിജയിക്കുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നുവെങ്കിൽ രാഹുൽ ഒരിക്കലും വയനാട്ടിൽ നിന്ന് മത്സരിക്കാൻ തയ്യാറാകുമായിരുന്നില്ല. അമേഠിയിൽ മത്സരിക്കാനില്ലെന്ന തീരുമാനം കോൺഗ്രസിന്റെ ശവപ്പെട്ടിയിലെ അവസാന ആണി അടിച്ചത് പോലെയാണ് തോന്നിയത്. തോൽക്കുമെന്ന് സ്വയം പ്രഖ്യാപനം നടത്തിയത് പോലെയുള്ള പിന്മാറ്റമാണ് കണ്ടത്.

അപ്പോഴും രാഹുൽ ഒറ്റയ്‌ക്കല്ല ഈ മത്സരത്തിനിറങ്ങിയത്. സമാജ്‌വാദി പാർട്ടിയുടെ പിന്തുണയോടെയാണ് രാഹുൽ മത്സരിക്കുന്നത്. തനിച്ച് പോലുമല്ല, എന്നിട്ടും യുദ്ധം ചെയ്യാൻ കഴിയാത്ത വ്യക്തിയാണ് സ്വയം നേതാവെന്ന് പറയുന്നത്. കുടുംബത്തിന്റെ പേരിൽ മാത്രം ഉയർന്ന് വന്ന ഒരിക്കലും ജനങ്ങൾക്ക് വേണ്ടി പാർലമെന്റിനുള്ളിൽ സംസാരിക്കാത്ത വ്യക്തിയാണത്.

ഗാന്ധി കുടുംബത്തിന്റെ 50 വര്‍ഷത്തെ പാരമ്പര്യം വച്ച് നോക്കുമ്പോൾ അഞ്ച് വർഷം മാത്രം എംപിയായിട്ടുള്ള വ്യക്തിയാണ് ഞാൻ. അവർ കണ്ട നേതാക്കന്മാരേക്കാൾ ഈ അഞ്ച് വർഷം കൊണ്ട് അവിടുത്തെ ജനങ്ങൾ എന്നെ അംഗീകരിച്ചിട്ടുണ്ടെങ്കിൽ അതിൽ ഞാൻ വളരെ നന്ദിയുള്ളവളാണ്. 15 വർഷമായി അവിടെ ഹാജരാകാത്ത എംപിയായിരുന്നു രാഹുൽ. ജനങ്ങൾക്കായി പ്രവർത്തിക്കാത്ത ഒരു നേതാവിനെ അവർ തള്ളിക്കളഞ്ഞതിൽ അത്ഭുതപ്പെടാനില്ല. ആ പേടി ഇപ്പോഴും ഉള്ളത് കൊണ്ടാണ് കുടുംബത്തിന്റെ സ്വന്തം ഇടമായി പറയുന്ന അവിടെ നിന്നും രാഹുൽ വീണ്ടും പിന്മാറിയതെന്നും” സ്മൃതി ഇറാനി പറഞ്ഞു.

Tags: CongressBJPRahul GandhiSMRITHI IRANIAMETHI
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies