പാലക്കാട്: സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ഷാജഹാനെ വധിച്ച സംഭവത്തിൽ പ്രതികരണവുമായി പ്രതികൾ. തങ്ങൾ സിപിഎമ്മുകാരാണെന്നും പോലീസ് മർദ്ദിച്ചുവെന്നും ഏഴാം പ്രതി ശിവരാജൻ ജനംടിവിയോട് പ്രതികരിച്ചു. കേസിലെ പ്രധാന പ്രതിയായ നവീനും തങ്ങൾ എല്ലാവരും കമ്യൂണിസ്റ്റുകാരാണെന്ന് അവകാശപ്പെട്ടു. കൊലപാതകം നടത്തിയിട്ടില്ലെന്നും നവീൻ കൂട്ടിച്ചേർത്തു.
അതേസമയം പ്രതികളെ മർദ്ദിച്ചുവെന്ന ശിവരാജന്റെ ആരോപണത്തിൽ മറുത്തൊന്നും പറയാനില്ലെന്നാണ് പോലീസ് പറഞ്ഞത്. പോലീസിന് മർദ്ദിക്കേണ്ട ആവശ്യമില്ലെന്നും ഡിവൈഎസ്പി വികെ രാജു പറഞ്ഞു. തന്റെ ഇടുപ്പിന് പോലീസ് ചവിട്ടിയെന്നാണ് ശിവരാജന്റെ മൊഴി.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഈ മാസം 25 വരെ കസ്റ്റഡിയിൽ വിട്ടു. വിഷ്ണു, സുനീഷ്, ശിവരാജൻ, സതീഷ് എന്നിവരെ 14 ദിവസത്തേക്കാണ് പാലക്കാട് കോടതി റിമാൻഡ് ചെയ്തത്. ഇന്നലെയായിരുന്നു ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
Comments