സ്വയം വിവാഹം കഴിച്ച് നടി കനിഷ്ക സോണി. സമൂഹ മാദ്ധ്യമത്തിലൂടെയാണ് താൻ സ്വയം വിവാഹം കഴിച്ച വിവരം കനിഷ്ക ആരാധകരെ അറിയിച്ചത്. വിവാഹം എന്നത് ഇന്ത്യൻ സംസ്കാരം അനുസരിച്ച് സ്നേഹവും സത്യസന്ധതയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് അവർ പറയുന്നു.
നെറ്റിയിൽ സിന്ദൂരവും ‘മംഗലസൂത്ര ‘യും ധരിച്ചിരിക്കുന്ന ചിത്രങ്ങളും താരം സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്. തനിക്ക് ഒരു പുരുഷനെ ആവശ്യമില്ല. എനിക്ക് എന്നോട് മാത്രമെ സ്നേഹം ഉള്ളൂ. സ്വയം വിവാഹം കഴിച്ചു. എന്റെ എല്ലാ സ്വപ്നങ്ങളും സാക്ഷാൽക്കരിച്ചു എന്ന കുറിപ്പും ചിത്രത്തിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
‘ഗുജറാത്തിൽ നിന്നുള്ള വളരെ യാഥാസ്ഥിതിക കുടുംബത്തിൽ നിന്നുള്ളയാളാണ് ഞാൻ. വിവാഹം എപ്പോഴും എന്റെ ഒരു സ്വപ്നമായിരുന്നു. തന്റെ അഭിനയ ജീവിതത്തിൽ ടെലിവിഷൻ പരിപാടികളിൽ ദേവിയെപ്പോലെയുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഞാൻ എന്റെ പ്രതിച്ഛായയ്ക്കാണ് പ്രധാന പരിഗണന നൽകിയത്. അതുകൊണ്ട് ആരെയും താൻ ബുദ്ധിമുട്ടിച്ചില്ല. ഞാൻ എന്നെത്തന്നെ സ്നേഹിക്കുന്നു. 90 ശതമാനം സ്ത്രീകളും വിവാഹശേഷം സന്തുഷ്ടരല്ല.എനിക്ക് പുരുഷന്മാരിലുള്ള എല്ലാ വിശ്വാസവും നഷ്ടപ്പെട്ടുവെന്നും കനിഷ്ക കൂട്ടിച്ചേർത്തു.
പവിത്ര റിഷ്ത, ദിയ ഔർ ബതി ഹം എന്നീ ടെലിവിഷൻ ഷോകളിലൂടെ പ്രശസ്തയായ നടിയാണ് കനിഷ്ക സോണി.















