ഞങ്ങളുടെ ചിത്രം ബഹിഷ്കരിച്ചോളൂവെന്ന് തപ്സിയും അനുരാഗും; അക്ഷരംപ്രതി അനുസരിച്ച് പ്രേക്ഷകർ; തകർന്നടിഞ്ഞ് 'ദൊബാര'- Tapsee's Dobaara turning out to be a Box office disaster; Reports
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഞങ്ങളുടെ ചിത്രം ബഹിഷ്കരിച്ചോളൂവെന്ന് തപ്സിയും അനുരാഗും; അക്ഷരംപ്രതി അനുസരിച്ച് പ്രേക്ഷകർ; തകർന്നടിഞ്ഞ് ‘ദൊബാര’- Tapsee’s Dobaara turning out to be a Box office disaster; Reports

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2022, 06:30 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: തങ്ങളുടെ പുതിയ ചിത്രമായ ‘ദൊബാര’ ബഹിഷ്കരിക്കാൻ പ്രേക്ഷകരോട് ആവശ്യപ്പെട്ട തപ്സി പന്നുവിനും സംവിധായകൻ അനുരാഗ് കശ്യപിനും കിട്ടിയത് എട്ടിന്റെ പണി. ഇരുവരുടെയും പരിഹാസം കലർന്ന ആഹ്വാനം അക്ഷരംപ്രതി അനുസരിച്ച പ്രേക്ഷകർ ചിത്രത്തോട് പൂർണ്ണമായും മുഖം തിരിച്ചതോടെ, ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ ചിത്രം പ്രദർശിപ്പിക്കേണ്ട ഗതികേടിലാണ് തിയേറ്റർ ഉടമകൾ.

‘ഞങ്ങളുടെ ചിത്രവും ബഹിഷ്കരണ ചിത്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി പരസ്യം ചെയ്തു തരിക. ഞങ്ങളെയും ആമിർ ഖാന്റെ പട്ടികയിൽ ഉൾപ്പെടുത്തുക. തിയേറ്ററുകളിൽ പോയി സിനിമ കാണുന്ന ശീലമുള്ളവരാണോ ബഹിഷ്കരണ ഭീഷണികൾ ഉയർത്തുന്നത് എന്നും അറിയേണ്ടതുണ്ട്.’ ഇതായിരുന്നു തപ്സിയുടെയും അനുരാഗിന്റെയും വാക്കുകൾ. ദൊബാരയുടെ പ്രചാരണ പരിപാടിക്കിടെയായിരുന്നു ഇരുവരും ഇപ്രകാരം പറഞ്ഞത്.

റിലീസ് ദിവസം മുതൽ തന്നെ തിയേറ്ററുകളിൽ നിന്നും വളരെ മോശം പ്രതികരണമായിരുന്നു ദൊബാരയ്‌ക്ക് ലഭിച്ചത്. ഓഗസ്റ്റ് 19ന് റിലീസ് ചെയ്ത ചിത്രത്തിന്റെ ആദ്യദിന കളക്ഷൻ വെറും 72 ലക്ഷം രൂപയായിരുന്നു. 50 കോടി മുതൽമുടക്കിൽ കൾട്ട് മൂവീസിന് വേണ്ടി ശോഭ കപൂറും ഏകത കപൂറും ചേർന്നാണ് ദൊബാര നിർമ്മിച്ചത്. റിലീസ് കേന്ദ്രങ്ങളിൽ ആകെ സീറ്റിംഗ് കപ്പാസിറ്റിയുടെ മൂന്ന് ശതമാനം ആളുകൾ മാത്രമാണ് ആദ്യ ദിനം ചിത്രത്തിന് ഉണ്ടായിരുന്നത്.

തപ്സിയുടെയും അനുരാഗ് കശ്യപിന്റെയും ആഹ്വാനം ആമിർ ഖാന്റെ കാര്യത്തിലും ഏറെക്കുറെ ഫലിക്കുന്നതായാണ് ബോക്സ് ഓഫീസിൽ നിന്നും ലഭിക്കുന്ന വിവരം. ആമിറിന്റെ ചിത്രം ലാൽ സിംഗ് ഛദ്ദയും വൻ പരാജയത്തിലേക്ക് കൂപ്പുകുത്തുകയാണ്. ആമിറിന്റെ മുൻ ചിത്രമായ തഗ്സ് ഓഫ് ഹിന്ദുസ്ഥാനും പരാജയമായിരുന്നു.

Tags: AAMIR KHANanurag kashyapLaal Singh ChaddhaDobaaraTapsee Pannu
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies