ഏഷ്യാ കപ്പ്; ഇന്ത്യ-പാക് മത്സരം കാണാൻ ചിലവേറും; പുതിയ നിബന്ധനയുമായി അധികൃതർ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf UAE

ഏഷ്യാ കപ്പ്; ഇന്ത്യ-പാക് മത്സരം കാണാൻ ചിലവേറും; പുതിയ നിബന്ധനയുമായി അധികൃതർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2022, 07:54 pm IST
Facebook
Twitter
WhatsAppTelegram

യുഎഇ: ഈ മാസം 27ന് യു.എ.ഇയിൽ ആരംഭിക്കുന്ന  ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് മത്സരത്തിനുള്ള ടിക്കറ്റുകൾക്ക് പുതിയ നിബന്ധനയുമായി അധികൃതർ. 28ന് നടക്കുന്ന ഈ മത്സരത്തിന്റെ ടിക്കറ്റ് ലഭിക്കണമെങ്കിൽ മറ്റു മത്സരങ്ങളുടെ ടിക്കറ്റുകളും കൂടെ എടുക്കണമെന്നാണ് നിബന്ധന. മറ്റ് മത്സരങ്ങൾക്ക് കൂടി ഗാലറി നിറക്കുക എന്ന ലക്ഷ്യമിട്ടാണ് പുതിയ നിബന്ധന കൊണ്ടുവന്നിരിക്കുന്നത്.

ഏഷ്യ കപ്പ് ക്രിക്കറ്റിൽ ഇന്ത്യ -പാകിസ്താൻ മത്സരത്തിന് ടിക്കറ്റെടുക്കുന്നതിന് പുതിയ നിബന്ധന പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. ഈ മാസം 28ന് ദുബായിൽ നടക്കുന്ന മത്സരത്തിന് ടിക്കറ്റെടുക്കുന്നവർ മറ്റൊരു മത്സരത്തിന്‍റെ ടിക്കറ്റ് കൂടെ എടുക്കേണ്ടി വരും. ‘മൾട്ടിപ്ൾ ഡേ’ ടിക്കറ്റ് എന്ന ഓപ്ഷനിൽ മാത്രമാണ് നിലവിൽ ടിക്കറ്റ് ലഭിക്കുന്നത്. നിരക്ക് കുറഞ്ഞ ടിക്കറ്റുകളെല്ലാം ആദ്യ റൗണ്ടിൽ തന്നെ വിറ്റുപോയതിനാൽ 1000 ദിർഹമിന് മുകളിലുള്ള ടിക്കറ്റ് മാത്രമാണ് നിലവിലുള്ളത്.

മൂന്നാം ഘട്ട ടിക്കറ്റ് വിൽപ്പന തുടങ്ങുമ്പോൾ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റ് ലഭിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകർ. ബുധനാഴ്ചയാണ് രണ്ടാംഘട്ട ടിക്കറ്റ് വിൽപന ആരംഭിച്ചത്. ഇന്ത്യയുടെ മത്സരങ്ങൾക്ക് വൻ ഡിമാൻഡാണ്. മറ്റ് ടീമുകളുടെ മത്സരങ്ങൾക്ക് 75 ദിർഹം മുതൽ ടിക്കറ്റ് ലഭ്യമാണ്. ശ്രീലങ്ക-അഫ്ഗാനിസ്താൻ മത്സരത്തിന്‍റെ ടിക്കറ്റിനും ഡിമാൻഡുണ്ട്. മറ്റ് മത്സരങ്ങൾക്ക് കൂടി ഗാലറി നിറക്കുക എന്ന ലക്ഷ്യമിട്ട്  ടൂർണമെന്റിന്റെ ടിക്കറ്റിങ് പങ്കാളിയായ പ്ലാറ്റിനം ലിസ്റ്റാണ് പുതിയ നിബന്ധന മുന്നോട്ടു വെച്ചിരിക്കുന്നത്.

ആദ്യഘട്ടത്തിൽ ലഭിച്ച ടിക്കറ്റുകൾ അമിതവിലയീടാക്കി  വിൽക്കുന്നതായി ആരോപണമുയർന്നിരുന്നു. ഇതിനെതിരെ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം ടിക്കറ്റുകൾ ഉപയോഗിച്ച് സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ കഴിഞ്ഞേക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.

മത്സരത്തിന്റെ രണ്ടാം ബാച്ച് ടിക്കറ്റുകളുടെ വിൽപ്പന ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ഒന്നാം ബാച്ചിൽ വിൽപ്പന ആരംഭിച്ച് രണ്ടു മണിക്കൂറിനുള്ളിൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞിരുന്നു.
ടൂർണമെന്റിന്റെ ടിക്കറ്റിങ് പങ്കാളിയായ പ്ലാറ്റിനം ലിസ്റ്റാണ് ഈ പുതിയ നിബന്ധന മുന്നോട്ടുവച്ചിരിക്കുന്നത്. ഈ മാസം 27 മുതൽ സെപ്തംബർ 11 വരെയാണ് ഏഷ്യ കപ്പ് മത്സരങ്ങൾ അരങ്ങേറുക.    ഓഗസ്റ്റ് 28ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാക് മത്സരം.

Share
Tweet
SendShare

More News from this section

വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യും; നിദാൽ മാലിക് ഹസനെ വെടിവെച്ച് കൊല്ലുന്നത് ഡിസംബബർ 3 ന്; സ്ഥിരീകരിച്ച് പെന്റഗൺ

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ ഉള്‍പ്പെടെ പ്രമുഖ ഐടി കമ്പനികള്‍ക്ക് അമേരിക്കയുടെ വിലക്ക്; ഗ്രീന്‍ കാര്‍ഡ് നടപടികള്‍ തടസപ്പെടും

സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; വീടിനുള്ളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

More Gulf News

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies