അഹമ്മദാബാദ്: ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി. ഇന്ത്യ അണ്ടര്‍-19, ഓസ്‌ട്രേലിയ അണ്ടര്‍-19 ടീമുകള്‍ തമ്മിലുള്ള ചതുര്‍ദിന പരിശീലന മത്സരം നടക്കുന്നതിനിടെയാണ് ഇ-മെയില്‍ വഴി ഭീഷണി സന്ദേശം ലഭിച്ചത്. ബുധനാഴ്ച രാവിലെ 11.15ഓടെയാണ് സ്റ്റേഡിയം അധികൃതരുടെ ശ്രദ്ധയില്‍ ഭീഷണി സന്ദേശംപ്പെട്ടത്. പിന്നാലെ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഇന്ത്യ, ഓസ്‌ട്രേലിയ അണ്ടര്‍-19 ടീമുകളെ സ്റ്റേഡിയത്തില്‍ നിന്ന് സുരക്ഷിതമായി മാറ്റി.
പൊലീസും ബോംബ് ഡിസ്‌പോസല്‍ സ്‌ക്വാഡും ഫയര്‍ഫോഴ്‌സും സ്റ്റേഡിയത്തിലെത്തി വിശദമായ പരിശോധന നടത്തി. ഒക്ടോബര്‍ നാലിന് ആരംഭിച്ച ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 ചതുര്‍ദിന മത്സരമാണ് സ്റ്റേഡിയത്തിലെ ഗ്രൗണ്ട് എയില്‍ നടക്കുന്നത്. അതേസമയം, നവംബര്‍ 21ന് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന പഞ്ചാബി ഗായകന്‍ ദില്‍ജിത് ദോസാഞ്ജിന്റെ സംഗീത പരിപാടിക്കും സമാനമായ ഭീഷണി സന്ദേശം ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
ഭീഷണി സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ഗുജറാത്ത് പൊലീസും സൈബര്‍ സെല്ലും അന്വേഷണം ശക്തമാക്കി. സന്ദേശം വ്യാജമാണോ യഥാര്‍ഥ ഭീഷണിയാണോ എന്നതടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം തുടരുകയാണ്.















