ബുദ്ഗാം: സ്വാതന്ത്ര്യ ദിനത്തിൽ സാധാരണക്കാർക്ക് നേരെ ഗ്രനേഡ് ആക്രമണം നടത്തിയ രണ്ട് ലഷ്കർ ഇ ത്വയിബ ഭീകരർ അറസ്റ്റിൽ. ബുദ്ഗാം ജില്ലയിലെ ഗോപാൽപൊര ചഡൂരയിൽ നടന്ന ബോംബ് ആക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ കരൺ കുമാർ ചികിത്സയിൽ തുടരുകയാണ്.
തുടർന്ന് സൈന്യം നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിൽ കഴിഞ്ഞ ദിവസമാണ് ഭീകരർ പിടിയിലായത്. സാഹിൽ വാനി, അൽത്താഫ് ഫറൂഖ് ആമിർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ ഉപയോഗിച്ചിരുന്ന വാഹനവും കണ്ടെടുത്തിട്ടുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
കഴിഞ്ഞ ദിവസം ജമ്മു കശ്മീർ പോലീസും സൈന്യവും സംയുക്തമായി നടത്തിയ നീക്കത്തിലൂടെ ബന്ദിപൊരയിൽ നിന്നും മറ്റൊരു ഭീകരനെയും പിടികൂടിയിരുന്നു. ഇന ഭായ് എന്നറിയപ്പെടുന്ന ബരാമുള്ള സ്വദേശി ഇംതിയാസ് ആബീഗ് ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും ലഘുലേഖകൾ, എകെ 47 തോക്ക്, വെടിയുണ്ടകൾ, സ്ഫോടക വസ്തു എന്നിവയും കണ്ടെടുത്തു.
Comments