മുംബൈ: ഏകനാഥ് ഷിൻഡെയെയും വിമത ശിവസേന പ്രവർത്തകരെയും വിമർശിച്ച് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഉദ്ധവ് താക്കറെ. ഷിൻഡെയുടെ ക്യാമ്പിന് പണമില്ലാതെ പ്രവർത്തിക്കാൻ കഴിയില്ലെന്ന് താക്കറെ വിമർശിച്ചു. വിശ്വസ്തരായ ശിവസൈനികർ തങ്ങൾക്കൊപ്പമാണെന്നും അദ്ദേഹം വാദിച്ചു. മുംബൈയിൽ ശിവസേന പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഉദ്ധവ് താക്കറെ.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമത ക്യാമ്പിന് പണപ്പെട്ടി ഇല്ലാതെ പ്രവർത്തിക്കാൻ കഴിയില്ല. തന്റെ പെട്ടിയിൽ വിശ്വസ്തരും സത്യസന്ധരുമായ ശിവൈ സൈനികരാണ് ഉള്ളത്. മഹാരാഷ്ട്രയിലെ ജനങ്ങൾ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനായി കാത്തിരിക്കുകയാണ്. ജനങ്ങൾ രാജ്യ ദ്രോഹികളെ പാഠം പഠിപ്പിക്കുമെന്നും ഉദ്ധവ് പറഞ്ഞു.
എംഎൽഎമാരുടെ അയോഗ്യത സംബന്ധിച്ച് ഉദ്ധവ് താക്കറെയുടെയും ഏക്നാഥ് ഷിൻഡെയുടെയും നേതൃത്വത്തിലുള്ള ശിവസേന വിഭാഗങ്ങൾ സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ഉദ്ധവിന്റെ അവകാശ വാദങ്ങൾ. ഷിൻഡെ-ദേവേന്ദ്ര ഫഡ്നാവിസ് സർക്കാരിന് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നോട്ട് കൊണ്ടുപോകാനുള്ള ധൈര്യമില്ല. കോടതി എന്ത് തീരുമാനമെടുത്താലും താൻ കാര്യമാക്കുന്നില്ലെന്നും ജുഡീഷ്യറിയെ ബഹുമാനിക്കുന്നുണ്ടെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
Comments