പാലക്കാട്: പുല്ലുവെട്ടുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്കേറ്റു. പാലക്കാട് ഒറ്റപ്പാലം പാലപ്പുറത്ത് ആണ് സംഭവം.
പാലപ്പുറം എസ് ആർ കെ നഗർ സ്വദേശി ബിന്ദുവിനാണ് പരിക്കേറ്റത്. ഇവരുടെ കൈപ്പത്തിക്കാണ് പരിക്കേറ്റിരിക്കുന്നത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരതരമായതിനാൽ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.
എന്താണ് പൊട്ടിത്തെറിച്ചതെന്ന കാര്യം വ്യക്തമല്ല. പോലീസ് ഇക്കാര്യം വിശദമായി അന്വേഷിക്കും. അടുത്തിടെയായി സ്ഥിരം രാഷ്ട്രീയ സംഘർഷങ്ങൾക്ക് വേദിയാകുന്ന ജില്ലയാണ് പാലക്കാട്. അതുകൊണ്ട് തന്നെ ഇത്തരത്തിൽ ആയുധ സംഭരണം നടത്തിയതാണോ എന്ന് ഉൾപ്പെടെയാണ് പരിശോധിക്കുക
Comments