'അവതാർ' വീണ്ടും തിയേറ്ററിലേക്ക്; മിസായവർക്ക് 4കെയിൽ കാണാൻ സുവർണാവസരം
Sunday, August 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘അവതാർ’ വീണ്ടും തിയേറ്ററിലേക്ക്; മിസായവർക്ക് 4കെയിൽ കാണാൻ സുവർണാവസരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2022, 02:09 pm IST
Facebook
Twitter
WhatsAppTelegram

അന്യഗ്രഹജീവികളെ കുറിച്ചുള്ള മനുഷ്യന്റെ സ്വപ്‌നങ്ങളും ചിന്തകളും കോർത്തിണക്കി പ്രേക്ഷകരെ വിസ്മയത്തിന്റെ ലോകത്തെത്തിച്ച സിനിമയാണ് അവതാർ. ജയിംസ് കാമറൂണിന്റെ നീലമനുഷ്യരുടെ കഥ ഒരു ദശാബ്ദം കഴിയുമ്പോഴും ലോകസിനിമകളുടെ പട്ടികയിൽ മുൻനിരയിൽ തന്നെയുണ്ട്.

2006 ഡിസംബറിൽ പുറത്തിറങ്ങിയ ചിത്രം തിയേറ്ററുകളെ ഇളക്കിമറിച്ചിരുന്നു. പിന്നീട് വന്ന തലമുറ അവതാർ കാണുമ്പോഴെല്ലാം തിയേറ്റർ അനുഭവം മിസായതിന്റെ വിഷമം പങ്കുവെച്ചിരുന്നു. ലോകമെമ്പാടമുള്ള സിനിമാപ്രേമികൾക്ക് ആവേശം പകരുന്ന ഒരു വാർത്ത പുറത്തുവിട്ടിരിക്കുകയാണിപ്പോൾ ജെയിംസ് കാമറൂൺ. ചിത്രത്തിന്റെ റീ റിലീസിനെക്കുറിച്ചുള്ളതാണ് അത്.

ചിത്രം വീണ്ടും ബിഗ് സ്‌ക്രീനിൽ കാണാനുള്ള അവസരമാണ് വരാൻ പോകുന്നത്. 4കെ എച്ച് ഡി ആറിലേക്ക് (ഹൈ ഡൈനൈമിക് റേഞ്ച്) റീ മാസ്റ്റർ ചെയ്ത പതിപ്പാണ് ലോകമെമ്പാടും തിയറ്ററുകളിൽ എത്തുക. സെപ്തംബർ 23 ആണ് റിലീസ് തീയതി. അവതാറിന്റെ സീക്വൽ തിയറ്ററുകളിലെത്തുന്നതിന് മുന്നോടിയായി ഈ ഫ്രാഞ്ചൈസിയുടെ സവിശേഷ ലോകം പ്രേക്ഷകർക്ക് ഒരിക്കൽക്കൂടി പരിചയപ്പെടുത്തുകയാണ് റീ റിലീസിലൂടെ ഉദ്ദേശിക്കുന്നത്.

നാല് തുടർ ഭാഗങ്ങളാണ് അവതാറിന് പുറത്തുവരാനിരിക്കുന്നത്. രണ്ടാം ഭാഗമായ അവതാർ ദ് വേ ഓഫ് വാട്ടറിന്റെ റിലീസ് തീയതി ഡിസംബർ 16 ആണ്. അവതാർ 3 ന്റെ ചിത്രീകരണവും ഇതിനകം പൂർത്തിയായിട്ടുണ്ട്. 2024 ഡിസംബർ 20 ആണ് ഈ ചിത്രത്തിന്റെ റിലീസ് തീയതി. ജെയിംസ് കാമറൂണിന്റെ കഥയ്‌ക്ക് അദ്ദേഹത്തിനൊപ്പം ജോഷ് ഫ്രൈഡ്മാനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സ്വന്തം നിർമ്മാണ കമ്പനിയായ ലൈറ്റ്‌സ്റ്റോം എൻറർടെയ്ൻമെൻറിന്റെ ബാനറിൽ ജെയിംസ് കാമറൂണും ഒപ്പം ടി എസ് ജി എൻറർടെയ്ൻമെൻറും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. 20 ത്ത് സെഞ്ചുറി സ്റ്റുഡിയോസ് ആണ് ചിത്രം ലോകമെമ്പാടും പ്രദർശനത്തിന് എത്തിക്കുന്നത്.

അവതാർ റീ റിലീസ് വീണ്ടും ബോക്‌സ് ഓഫീസിൽ നേട്ടമുണ്ടാക്കുമെന്നാണ് നിർമ്മാതാക്കളുടെ പ്രതീക്ഷ. 2021 മാർച്ചിൽ ചൈനയിൽ ചിത്രം റീ റിലീസ് ചെയ്തിരുന്നു. അവഞ്ചേഴ്‌സ് എൻഡ് ഗെയിമിനെ പിന്നിലാക്കി വീണ്ടും എക്കാലത്തെയും ആഗോള ബോക്‌സ് ഓഫീസ് ഹിറ്റുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താൻ ഈ ചൈനീസ് റീ റിലീസ് അവതാറിനെ സഹായിച്ചിരുന്നു.

 

Share
Tweet
SendShare

More News from this section

ഓണപ്പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും; തിരുവോണ ദിവസം ഭക്തര്‍ക്ക് സദ്യ

‘ആരും ഓണത്തിന് പട്ടിണി കിടക്കരുത്’; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളത്തിനായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാന്‍ തയ്യാറായെന്ന് സുരേഷ് ഗോപി എംപി

വീണയ്‌ക്കെതിരായ കണ്ടെത്തലുകള്‍ കൃത്യം; വാര്‍ത്താക്കുറിപ്പ് സ്വാഭാവിക നടപടി: ഇഡി

ത്യാഗനിർഭരമായ സമരങ്ങളാണ് ഞങ്ങൾ നടത്തുന്നത്; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാരെന്ന് ചിന്ത ജെറോം

ഗുരുപവനപുരിയിൽ കല്യാണമേളം; ചിങ്ങത്തിലെ ആദ്യ ഞായറിൽ 437 വിവാഹങ്ങൾ, ഗുരുവായൂരിൽ റെക്കോർഡ്

ജയിലിൽ ഓണത്തല്ല്; ഡി.ജെ പാർട്ടിക്കിടെ ജയിൽ ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടൽ

Latest News

ബംഗ്ലാദേശില്‍ ഹിന്ദു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തി; ദുരൂഹത

83 മിനിറ്റ് പിന്നില്‍; ഒടുവില്‍ തിരിച്ചടി! ബോണ്‍മൗത്തിനെ വീഴ്‌ത്തി മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗില്‍ വിജയത്തുടക്കം

‘പരസ്പര താല്‍പ്പര്യങ്ങള്‍ മാനിച്ചാല്‍ ബന്ധം ശക്തമാകും’; ബംഗ്ലാദേശിനെക്കുറിച്ച് എസ്. ജയശങ്കര്‍

ഇന്ത്യ-ചൈന അതിര്‍ത്തി ചര്‍ച്ച; അജിത് ഡോവല്‍ തിങ്കളാഴ്ച ബീജിങ്ങിലേക്ക്

കൗമാരക്കരുത്തില്‍ കൊച്ചിക്കെതിരെ തകര്‍പ്പന്‍ വിജയവുമായി തൃശൂര്‍

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷ സിംഗിള്‍സില്‍ അലക്‌സ് ലാനിയര്‍ ലോകചാമ്പ്യന്‍; ലോക കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് താരമെന്ന ചരിത്ര നേട്ടം

പടിക്കലിന് തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ 300/5

ന്യൂയോര്‍ക്കില്‍ പിസ ഡെലിവറിയെച്ചൊല്ലിയ തര്‍ക്കം; 27കാരനായ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies