പാലക്കാട്: എലപ്പുള്ളി സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ താലിബാൻ നടപടികളുമായി പ്രധാന അധ്യാപിക. വിദ്യാർത്ഥികളെ ചരട് കെട്ടുന്നതിനും കുറി തൊടുന്നതിനും അധ്യാപിക അനുവദിക്കുന്നില്ലെന്നാണ് പരാതി. അധ്യാപികയുടെ നടപടിയിൽ പ്രതിഷേധിച്ച് എബിവിപി പ്രവർത്തകർ സ്‌കൂളിലേക്ക് മാർച്ച് നടത്തി.
എലപ്പുള്ളി സ്‌കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിലെ വിദ്യാർത്ഥികളോടാണ് അധ്യാപിക കുറിതൊട്ടും ചരട് കെട്ടിയും സ്‌കൂളിലേക്ക് വരരുതെന്ന് ചട്ടംകെട്ടിയത്. പ്രധാന അധ്യാപിക വത്സലയായിരുന്നു വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയത്. നിർദ്ദേശം ലംഘിക്കുന്നവരുടെ മാർക്ക് കുറയ്‌ക്കുമെന്ന് അധ്യാപിക ഭീഷണിപ്പെടുത്തിയതായും വിദ്യാർത്ഥികളും പറയുന്നു.
അതേസമയം സംഭവത്തിൽ ആദ്യം മാദ്ധ്യമങ്ങൾക്കു മുൻപിൽ പ്രതികരിക്കാൻ തയ്യാറാവാതിരുന്ന അധ്യാപിക ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞു. 2018ലും സ്‌കൂളിലെ പ്രധാന അധ്യാപിക സമാനരീതിയിൽ വിദ്യാർത്ഥികളെ കുറി തൊടുന്നതിനും ചരട് കെട്ടുന്നതിലും വിലക്കിയിരുന്നു. അന്ന് വാർത്ത ജനം ടിവി റിപ്പോർട്ട് ചെയ്തതോടെ വലിയ പ്രതിഷേധങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ നടപടി പിൻവലിക്കുകയാണ് ചെയ്തത്. ഒരു വിഭാഗം വിദ്യാർഥികളോട് മാത്രമാണ് അധ്യാപികയുടെ ഈ സമീപനം എന്നും, സംഭവത്തിൽ വിദ്യാർത്ഥികളോട് മാപ്പ് പറയണം എന്നും എബിവിപി ആവശ്യപ്പെട്ടു.
Comments