തിരുവനന്തപുരം: സിപിഎം ഓഫീസിന് നേരെ അജ്ഞാതരുടെ ആക്രമണം.തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്. മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം ഓഫീസിന് നേരെ കല്ലെറിയുകയായിരുന്നു.
പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. കല്ലേറിൽ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ കാറിന് കേടുപാടുകൾ പറ്റി. എകെജി സെന്ററിന് നേരെ പടക്കമേറ് നടന്ന് മൂന്ന് മാസമാകുമ്പോഴാണ് സിപിഎം ഓഫീസിന് നേരെ ആക്രമണമുണ്ടായത്.
പടക്കമേറ് കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും അക്രമിയെ കണ്ടെത്താനാകാതെ പോലീസ് ഇരുട്ടിൽ തപ്പുകയാണ്. ആക്രമണത്തിന് പിന്നിൽ പാർട്ടി പ്രവർത്തകർ തന്നെയായതിനാലാണ് പ്രതിയെ പിടികൂടാൻ വൈകുന്നതെന്ന വിമർശനം ശക്തമാണ്.
Comments