കരാട്ടെ ക്ലാസിന്റെ മറവിൽ മുസ്ലീം യുവാക്കൾക്ക് ആയുധ പരിശീലനം; പോപ്പുലർഫ്രണ്ടിനെതിരെ എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം-NIA to crackdown on Nizamabad PFI camps

Published by
Janam Web Desk

ഹൈദരാബാദ്: രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി യുവാക്കൾക്ക് ആയുധ പരിശീലനം നൽകിയ സംഭവത്തിൽ പോപ്പുലർഫ്രണ്ടിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രസർക്കാർ. നിസാമാബാദിൽ കരാട്ടെ ക്ലാസിന്റെ മറവിൽ ആയുധ പരിശീലനം നൽകിയ സംഭവത്തിലാണ് മതഭീകര സംഘടനയ്‌ക്കെതിരെ അന്വേഷണം നടത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടത്. സംഭവത്തിന് ഭീകര ബന്ധമുള്ളതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു കേന്ദ്രത്തിന്റെ നടപടി. യുവാക്കൾക്ക് ആയുധ പരിശീലനം നൽകിയ പോപ്പുലർഫ്രണ്ട് പ്രവർത്തകൻ അബ്ദുൾ ഖാദറിനെ പോലീസ് രണ്ട് മാസങ്ങൾക്ക് മുൻപ് അറസ്റ്റ് ചെയ്തിരുന്നു.

ഹിന്ദുക്കളുൾപ്പെടെയുള്ള ഇതര മതസ്ഥരെ ആക്രമിക്കുന്നതിന് വേണ്ടിയായിരുന്നു അബ്ദുൾ ഖാദർ മുസ്ലീം യുവാക്കൾക്ക് പരിശീലനം നൽകിയത്. ഇതിന് പുറമേ കരാട്ടെ ക്ലാസിന്റെ മറവിൽ യുവാക്കളിലേക്ക് രാജ്യവിരുദ്ധ സന്ദേശങ്ങളും എത്തിച്ചിരുന്നു. അബ്ദുൾ ഖാദർ യുവാക്കൾക്ക് ആയുധ പരിശീലനം നടത്തുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

പൗരത്വ നിയമ ഭേദഗതിയുടെ മറവിൽ പ്രദേശത്തുണ്ടായ അക്രമ സംഭവങ്ങൾ ഉൾപ്പെടെ നിരവധി കലാപ ശ്രമങ്ങളിൽ അബ്ദുൾ ഖാദറിനും സംഘത്തിനും പങ്കുണ്ടെന്നാണ് സംശയിക്കുന്നത്. അതിനാൽ ഇത് കേന്ദ്രീകരിച്ചാകും എൻഐഎ അന്വേഷണം നടത്തുക. ഇതിന് പുറമേ ആയുധ പരിശീലനത്തിനും, അക്രമങ്ങൾക്കുമായി ഇയാൾ വിദേശത്ത് നിന്നും ഫണ്ട് സ്വീകരിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യവും എൻഐഎ അന്വേഷണ വിധേയമാക്കും.

അബ്ദുൾ ഖാദറിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും, നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് കേസ് എടുത്തിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് 25 ഓളം പേർ നിരീക്ഷണത്തിലാണ്

Share
Leave a Comment