സിംഗപ്പൂർ: മലേഷ്യൻ തീരത്ത് നിന്നും കാണാതായ നാവികരെ രക്ഷപ്പെടുത്തി ഇന്ത്യൻ തീരരക്ഷാ സേന.മൂന്ന് ഇന്ത്യൻ നാവികർ ഉൾപ്പെടെ 16 പേരെയാണ് രക്ഷിച്ചത്. സിംഗപ്പൂർ, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലെ എസ്എആർ ഏകോപന ഏജൻസികളുടെ സഹായത്തോടെയാണ് രക്ഷാ പ്രവർത്തനം വിജയകരമായി പൂർത്തികരിച്ചത്.
ഓഗസ്റ്റ് 25-ന് മലേഷ്യൻ തീരത്ത് നിന്ന് ഗയാന രാജ്യത്തിന്റെ പതാകയേന്തിയ ടാങ്കർ വോറയചിൽ നിന്ന് മൂന്ന് ഇന്ത്യൻ പൗരന്മാരെ കാണാനില്ലെന്ന് വിവരം മുംബൈ എംആർസിസിയിൽ ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് കോസ്റ്റ് ഗാർഡ് തിരച്ചിൽ ആരംഭിച്ചത്.
@IndiaCoastGuard successfully co-ordinated rescue of 16 personnel including 03 Indian nationals on 26 Aug from a stranded boat ‘WARATIMA 2001’ off Malaysian coast outside Indian Search & Rescue Region in close collaboration with #SAR agencies of #Malaysia #Singapore & #Indonesia. pic.twitter.com/IZ2Pg2T1Cg
— Indian Coast Guard (@IndiaCoastGuard) August 27, 2022
ഓഗസ്റ്റ് 26-ന് മലേഷ്യൻ തീരത്ത് ബോട്ടിന്റെ സാന്നിധ്യം കണ്ടെത്തി. തുടർന്ന് മലേഷ്യൻ അധികൃതർ നടത്തിയ അന്വേഷണത്തിൽ ഇന്ധനം തീർന്നതിനെ തുടർന്നാണ് തീരത്ത് എത്തിയതെന്ന് മനസിലാക്കി. തുടർന്ന് വിവിധ ഏജൻസികൾ സംയുക്തമായി നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് നാവികരെ രക്ഷപ്പെടുത്തിയത്.
Comments