കൊച്ചി: എറണാകുളത്ത് നടക്കുന്ന ഗണേശോത്സവ പരിപാടിയിൽ പാണക്കാട് ശിഹാബ് തങ്ങൾ പങ്കെടുക്കില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. ഗണേശോത്സവം പരിപാടിയുമായി പാണക്കാട് തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹത്തിന് ഇത്തരത്തിലൊരു പരിപാടിയുടെ അറിയിപ്പ് ലഭിച്ചിട്ടില്ല എന്നും സലാം പ്രസ്താവനയിൽ പറഞ്ഞു. ബോധപൂർവ്വം അദ്ദേഹത്തെയും പാർട്ടിയെയും കരിവാരിതേയ്ക്കാൻ ശ്രമം നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എറണാകുളം ഗണേശോത്സവ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 30 മുതൽ സെപ്തംബർ 3 വരെ രാജേന്ദ്ര മൈതാനത്ത് നടക്കുന്ന ഗണേശോത്സവ പരിപാടിയുടെ ഉദ്ഘാടകൻ പാണക്കാട് ശിഹാബ് തങ്ങൾ എന്ന് അച്ചടിച്ച നോട്ടീസ് ഇതിനോടകം പ്രചരിച്ചു കഴിഞ്ഞു. മുസ്ലിം ലീഗിന്റേത് കപട മതേതര മുഖമാണെന്നും ജനങ്ങൾ ഇത് തിരിച്ചറിയണമെന്നും ആക്ഷേപം ഉയരുന്നുണ്ട്
Comments