തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത കുട്ടികളുടെ നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച 14 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി പോലീസ് നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്. സംഭവത്തിൽ 66 കേസുകൾ രജിസ്റ്റർ ചെയ്തു.
ഇന്റർപോളിന്റെ സഹകരണത്തോടെയാണ് കുട്ടികൾക്കെതിരായി നടക്കുന്ന അതിക്രമങ്ങൾ തടയുന്നതിനായി പോലീസ് ഓപ്പറേഷൻ പി ഹണ്ട് നടത്തുന്നത്. സൈബർ ഡോം,സൈബർ സെൽ, സൈബർ പോലീസ് സ്റ്റേഷൻ, ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകൾ എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.
ഇതുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിൽ മൊബൈൽ ഫോണും ലാപ് ടോപ്പും ഉൾപ്പെടെ 279 തൊണ്ടി മുതലുകളും പോലീസ് കണ്ടെത്തി. കോട്ടയം ജില്ലയിൽ നിന്ന് മാത്രം 35 മൊബൈൽ ഫോണുകളും, ഒരു ലാപ് ടോപ്പും, മറ്റ് ഉപകരണങ്ങളും പിടികൂടിയെന്നാണ് റിപ്പോർട്ട്.
Comments