തിരുവനന്തുപുരം : തന്നെ സമ്മർദ്ദത്തിലാക്കാൻ ആർക്കും കഴിയില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സിപിഎം വിമർശനത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ഗവർണർ. ജനാധിപത്യത്തിൽ ആർക്കും വിമർശിക്കാം, പക്ഷേ എന്നെ സമ്മർദ്ദത്തിലാക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
താൻ നിയമസഭയെ ബഹുമാനിക്കുന്നുണ്ട്. ഭരണഘടനയും നിയമവും അനുസരിച്ചു മാത്രമേ തനിക്കു മുന്നിലെത്തുന്ന ഏതു കടലാസിലും ഒപ്പിടൂ. കണ്ണൂർ വിസിക്കെതിരായ പരാതിയിൽ മെറിറ്റിന്റെ അടിസ്ഥാനത്തിൽ മാത്രമാവും തീരുമാനമെന്നും അദ്ദേഹം കടുപ്പിച്ച് പറഞ്ഞു.
ലോകായുക്ത നിയമഭേദഗതി ബിൽ നാളെ നിയമസഭയുടെ പരിഗണനയിൽ എത്താനിരിക്കെയാണ് ഗവർണറുടെ പരാമർശം. സർവകലാശാല നിയമനങ്ങൾ, ഓർഡിനൻസ് വിഷയങ്ങളിൽ സർക്കാറുമായി തുറന്ന എതിർപ്പും ഗവർണർ പ്രകടിപ്പിച്ചിരുന്നു.
Comments