ഉദയ്പൂർ: രാജസ്ഥാനിൽ മണപ്പൂർ ഫിനാൻസിന്റെ ഉദയ്പൂർ ശാഖ കൊള്ളയടിച്ചു. തോക്കുമായി എത്തിയ അഞ്ചംഗ സംഘമാണ് കൊള്ളയടിച്ചത്. 23 കിലോ സ്വർണവും 10 ലക്ഷം രൂപയുമാണ് അക്രമിസംഘം കവർന്നത്.
ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് കവർച്ച നടത്തിയത്. ഉദയ്പൂർ ശാഖയിലെ കവർച്ചയെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഉദയ്പൂർ എസ്പി അറിയിച്ചു. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
കവർച്ചയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ശാഖയിലെ ജീവനക്കാർ തന്നെയാണ് മോഷണത്തിന്റെ വിവരം പോലീസിനെ അറിയിച്ചത്.
Comments