മുംബൈ: വിനായക ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി മുംബൈയിൽ സ്ഥാപിച്ച ഗണേശ വിഗ്രഹത്തിന്റെ വീഡിയോ പങ്കുവെച്ച് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര. ട്വിറ്ററിലൂടെയാണ് മുംബൈയിലെ ലാൽ ബാഗിൽ സ്ഥാപിച്ച കൂറ്റൻ ഗണപതി വിഗ്രഹത്തിന്റെ വീഡിയോ അദ്ദേഹം പങ്കുവെച്ചത്. ഇന്ത്യയുടെ ഹൃദയവും, ആത്മാവുമാണ് ഗണേശ വിഗ്രഹം എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ഗണേശ വിഗ്രഹത്തെക്കാൾ നന്നായി തനിക്ക് മുംബൈയുടെ ഹൃദയവും ആത്മാവുമാണ് കാണാൻ സാധിക്കുന്നത്- ഗണപതി ബപ്പ മോരിയ- ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് 14 അടി ഉയരമുള്ള ഗണപതി വിഗ്രഹം ലാൽ ബാഗിൽ സ്ഥാപിച്ചത്. 1934 മുതൽ എല്ലാ വർഷവും വിനായക ചതുർത്ഥിയുടെ ഭാഗമായി ഇവിടെഗണേശ വിഗ്രഹം സ്ഥാപിക്കാറുണ്ട്. ലാൽബാഗ്ച്ചരാജ എന്നാണ് ഈ വിഗ്രഹം അറിയപ്പെടുന്നത്. ഈ വിഗ്രഹത്തിൽ 11 ദിവസം വിശ്വാസികൾക്ക് ദർശനം നടത്താം. എല്ലാ വർഷവും ഈ വിഗ്രഹത്തിൽ ദർശനം നടത്താൻ നിരവധി പേർ എത്താറുണ്ട്.
Nothing expresses the heart & soul of Mumbai better than Lalbaugcha Raja… Ganpati Bappa Morya! 🙏🏽 pic.twitter.com/nnqTIPqGUN
— anand mahindra (@anandmahindra) August 29, 2022
Comments