'മുഗളന്മാരെ ഓർത്ത് അഭിമാനിക്കുന്നു'; ഇന്ത്യയെ രൂപപ്പെടുത്തിയതും ഹിന്ദുസ്ഥാൻ എന്ന് പേര് നൽകിയതും മുഗൾ ഭരണാധികാരികളെന്ന് കോൺഗ്രസ് എംപി അബ്ദുൾ ഖാലിഖ്- Congress MP, Abdul Khaliq, Mughals
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘മുഗളന്മാരെ ഓർത്ത് അഭിമാനിക്കുന്നു’; ഇന്ത്യയെ രൂപപ്പെടുത്തിയതും ഹിന്ദുസ്ഥാൻ എന്ന് പേര് നൽകിയതും മുഗൾ ഭരണാധികാരികളെന്ന് കോൺഗ്രസ് എംപി അബ്ദുൾ ഖാലിഖ്- Congress MP, Abdul Khaliq, Mughals

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2022, 05:19 pm IST
FacebookTwitterWhatsAppTelegram

അസം: മുഗൾ ഭരണാധികാരികളാണ് ഇന്ത്യക്ക് രൂപം നൽകിയതെന്നും രാജ്യത്തിന് ഹിന്ദുസ്ഥാൻ എന്ന് പേര് നൽകിയതെന്നും കോൺഗ്രസ് എംപി അബ്ദുൾ ഖാലിഖ്. വാർത്താ ഏജൻസിയായ എഎൻഐയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് കോൺ​ഗ്രസ് നേതാവിന്റെ വിവാദ പരാമർശം. അസമിലെ ബാർപേട്ടയിൽ നിന്നുള്ള ലോക്‌സഭാ എംപിയാണ് അബ്ദുൾ ഖാലിഖ്. മു​ഗളന്മാരെ ഓർത്ത് അഭിമാനിക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ത്യയെ ചെറിയ നാട്ടുരാജ്യങ്ങളായി വിഭജിക്കുകയും ഹിന്ദുസ്ഥാനെ സൃഷ്ടിക്കുകയും ചെയ്തത് മു​ഗളന്മാരാണ്. അതുകൊണ്ട് താൻ മുഗളന്മാരെക്കുറിച്ച് ഓർത്ത് അഭിമാനിക്കുന്നു. ഞാൻ ഒരു മുഗളനല്ല, അവരുടെ പിൻഗാമിയുമല്ല. എന്നാൽ അവരാണ് രാജ്യത്തിന് ഒരു രൂപം നൽകിയതും ഹിന്ദുസ്ഥാൻ എന്ന പേര് നൽകിയതും. അതിൽ അഭിമാനമുണ്ട് എന്നാണ് അബ്ദുൾ ഖാലിഖ് പറഞ്ഞത്. 1671 ലെ സരാഘട്ട് യുദ്ധത്തെ കുറിച്ചുള്ള മാദ്ധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കോൺ​ഗ്രസ് നേതാവ്.

അസമിനെ മുഗളന്മാർ വ്യക്തിപരമായി ആക്രമിച്ചിട്ടില്ല. പിന്നീട് മുഗളന്മാർ ഇന്ത്യ ഭരിക്കുകയും അസമിനെ ആക്രമിക്കുകയും ചെയ്തു. അഹോം സൈന്യം അവരെ പലതവണ പരാജയപ്പെടുത്തി. പക്ഷെ ഓർക്കേണ്ട ഒന്നുണ്ട്, അക്കാലത്ത് അസം ഒരു പ്രത്യേക സംസ്ഥാനമായിരുന്നു. ഇന്ത്യ മറ്റൊരു രാഷ്‌ട്രവും. ഇന്ത്യയും അസമും തമ്മിലായിരുന്നു സംഘർഷം. ഇപ്പോൾ, അസം ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്, സ്ഥിതി വ്യത്യസ്തമാണ് എന്നാണ് അബ്ദുൾ ഖാലിഖ് പ്രതികരിച്ചത്. ഇന്ത്യയിലേക്ക് അധിനിവേശം നടത്തുകയും രാജ്യത്തെ പൗരാണിക സ്വത്തുക്കൾ നശിപ്പിക്കുകയും കൊളളയടിക്കുകയും ചെയ്തവരാണ് മുഗൾ ഭരണാധികാരികൾ. അവരെ പുകഴ്‌ത്തുന്ന കോൺഗ്രസ് എംപിയുടെ വാക്കുകളിൽ പ്രതിഷേധവും ഉയരുന്നുണ്ട്.

 

Tags: Congress MPMughals
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies