ന്യൂഡൽഹി: അതിർത്തിയിലെ പാക് പ്രകോപനങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകാൻ മുൻവർഷത്തേക്കാൾ സാധിച്ചെന്ന റിപ്പോർട്ടുമായി ബിഎസ്എഫ്. ഡ്രോണുകളുപ യോഗിക്കുന്ന രീതി പാകിസ്താൻ വർദ്ധിപ്പിച്ചിരിക്കുകയാണ്. ചൈന നൽകുന്ന ഡ്രോണു കളാണ് പാകിസ്താൻ ഉപയോഗിക്കുന്നത്. സൈന്യത്തിന്റെ പ്രതിരോധം കൂടുതൽ ശക്തമാക്കിയതിനാലാണ് പാക് പ്രകോപനം വർദ്ധിച്ചതെന്നാണ് അതിർത്തി രക്ഷാ സേന റിപ്പോർട്ടിൽ പറയുന്നത്.
2022ലെ ആറുമാസത്തെ കണക്കുകളാണ് പുറത്തുവിട്ടത്. പാകിസ്താൻ ഡ്രോണുകൾ ഉപയോഗി ച്ചുള്ള ആയുധക്കടത്തും ആക്രമണവും മുൻവർഷത്തേക്കാൾ വർദ്ധിപ്പിച്ചിരിക്കുകയാണ്. നേരിട്ട് ഭീകരരെ അതിർത്തികടത്തുന്നതിൽ തുടർച്ചയായി പരാജയപ്പെടുന്നതിന് ബദലാ യിട്ടാണ് ഡ്രോണുകൾ ഉപയോഗിക്കുന്നത്. 2021ൽ 97 ഡ്രോണുകളുപയോഗിച്ചുള്ള നീക്കമാണ് പാകിസ്താൻ നടത്തിയത്. ഈ വർഷം ആറുമാസത്തിനകം തന്നെ നീക്കങ്ങളുടെ എണ്ണം 107 ആയി. ലഷ്ക്കറും ജയ്ഷെ മുഹമ്മദുമാണ് ഡ്രോണുകൾ ഉപയോഗിക്കുന്ന പ്രധാന ഭീകര സംഘടന. ഇവർക്കൊപ്പം ഖാലിസ്താൻ ഭീകരർ പഞ്ചാബിനെ ലക്ഷ്യമിടുകയാണെന്നും ബിഎസ്എഫ് അറിയിച്ചു.
ആയുധങ്ങളും സ്ഫോടകവസ്തുക്കളും മയക്കുമരുന്നുകടത്തുമാണ് പ്രധാനമായും ലക്ഷ്യ മിടുന്നത്. പഞ്ചാബ് മേഖലയിൽ 97 ഡ്രോണുകളും ജമ്മുകശ്മീർ മേഖലയിൽ 14 ഡ്രോണു കളുമാണ് പാകിസ്താൻ അയച്ചത്. അതിർത്തി ഗ്രാമങ്ങൾക്ക് സമീപമുള്ള കാടുകൾ, കൃഷിയി ടങ്ങൾ എന്നിവിടങ്ങളിൽ നിക്ഷേപിക്കുന്ന ആയുധങ്ങളും മയക്കുമരുന്നും പ്രത്യേക സംഘങ്ങൾ കൈക്കലാക്കി ഭീകരർക്ക് എത്തിക്കുന്ന രീതിയാണുള്ളത്.
അതിർത്തിയിലെ ജാഗ്രത വർദ്ധിപ്പിച്ചതോടെ ഭൂരിഭാഗം ഡ്രോണുകളും കണ്ടെത്താ നാകുന്നുണ്ട്. കണ്ടെത്തുന്ന ഡ്രോണുകൾക്കു നേരെ വെടിവെയ്ക്കുന്നതോടെ തിരികെ പറക്കുന്നതാണ് പതിവെന്നും ബിഎസ്എഫ് റിപ്പോർട്ടിൽ പറയുന്നു. ഡ്രോണുകളെ ഫലപ്രദ മായി നേരിടുന്നതിനാലാണ് പാകിസ്താൻ കൂടുതൽ ശ്രമങ്ങൾ നടത്തുന്നതെന്നാണ് ബിഎസ്എഫ് ഉദ്യോഗസ്ഥർ പറയുന്നത്.
Comments