'മൂസ ഉടൻ തന്നെ നിങ്ങളുടേതാകും'; രൂപത്തിലും ഭാവത്തിലും അടിമുടി മാറി സുരേഷ് ​ഗോപി; ‘മേ ഹൂം മൂസ’ പോസ്റ്റർ- Suresh Gopi, Main Hoon Moosa
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘മൂസ ഉടൻ തന്നെ നിങ്ങളുടേതാകും’; രൂപത്തിലും ഭാവത്തിലും അടിമുടി മാറി സുരേഷ് ​ഗോപി; ‘മേ ഹൂം മൂസ’ പോസ്റ്റർ- Suresh Gopi, Main Hoon Moosa

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2022, 05:12 pm IST
FacebookTwitterWhatsAppTelegram

സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രമാണ് ‘മേ ഹൂം മൂസ’. സുരേഷ് ​ഗോപി ആരാധകരും സിനിമാ പ്രേമികളും ഏറെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും തീർത്തു വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലുമാണ് മൂസ എന്ന കഥാപാത്രമായി സുരേഷ് ​ഗോപി എത്തുക. അതിനാൽ തന്നെ താരത്തിന്റെ മറ്റൊരു മികച്ച പ്രകടനം കാണാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ സുരേഷ് ​ഗോപിയുടെ ഒരു ക്യാരക്റ്റർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘മൂസ ഉടൻ തന്നെ നിങ്ങളുടേതാകും, ആവേശകരമായ ചില അപ്ഡേറ്റുകൾക്കായി കാത്തിരിക്കുക’ എന്ന കുറിപ്പോടു കൂടി പോസ്റ്റർ സുരേഷ് ​ഗോപിയും പങ്കുവെച്ചിട്ടുണ്ട്.

സിനിമയിലെ രണ്ട് ​മനോഹരമായ ​ഗാനങ്ങൾ അണിയറ പ്രവർത്തകർ ഇതിന് മുമ്പ് പുറത്തുവിട്ടിരുന്നു. മലപ്പുറംകാരനായ മൂസയായി സുരേഷ് ​ഗോപി വേഷം ഇടുമ്പോൾ പൂനം ബജ്‌വ, അശ്വിനി റെഡ്ഢി, സൈജു കുറുപ്പ്, ജോണി ആൻ്റണി, സലിം കുമാർ, മേജർ രവി, ഹരീഷ് കണാരൻ, മിഥുൻ രമേശ്, ശശാങ്കൻ മയ്യനാട്, ശ്രിന്ധ തുടങ്ങിയ വലിയ താരനിരയും ചിത്രത്തിന്റെ ഭാ​ഗമാകുന്നു. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങളും സിനിമയിൽ അഭിനയിക്കുന്നു.

കൊടുങ്ങല്ലൂർ, മലപ്പുറം, പൊന്നാനി, പൂഞ്ച്, ജയ്പ്പൂർ, ഡൽഹി, വാഗ അതിർത്തി അടക്കം ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ സിനിമ ചിത്രീകരിച്ചിരുന്നു. വളരെ ഗൗരവമായ ഒരു പ്രമേയം തികഞ്ഞ ലാളിത്യത്തോടെ അവതരിപ്പിക്കുന്ന ചിത്രമാകും ‘മേ ഹൂം മൂസ’.1998 മുതൽ 2019 വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പശ്ചാത്തലം. കോൺഫിഡൻ്റ് ഗ്രൂപ്പും തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറിൽ ഡോ. റോയ് സി.ജെയും തോമസ് തിരുവല്ലയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

Tags: Suresh GopiMain Hoon Moosa
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies