മുംബൈ: മഹാരാഷ്‌ട്രയിൽ പശുക്കളെയും കിടാങ്ങളേയും വൈദ്യുതാഘാതമേൽപ്പിച്ച് കൊന്ന സംഭവത്തിൽ പ്രതി അറസ്റ്റിൽ. അംബ ഗ്രാമത്തിലെ ഗോശാല ഭാഗേശ്വരി ക്ഷേത്രത്തിലെ പുജാരിയായ സുരേഷ് ജോഷിയുടെ പരാതിയെ തുടർന്നാണ് പ്രതിയെ പിടികൂടിയത്. ലത്തീഫ് ഷെയ്ഖ് എന്നയാളാണ് അറസ്റ്റിലായത്.
അംബയിലെ ഗോശാല ഭാഗേശ്വരി ക്ഷേത്രത്തിൽ 15 ഓളം പശുക്കളെ ആചാരത്തിന്റെ ഭാഗമായി പോറ്റിവളർത്തിയിരുന്നു. പശുക്കളെ മേയാൻ വിടുന്ന സ്ഥലത്തിന് സമീപം ആരുമറിയാതെ വൈദ്യുത കമ്പികൾ സ്ഥാപിച്ചാണ് ഇയാൾ പശുക്കളെയും കിടാങ്ങളേയും കൊന്നു തള്ളിയത്.
ഇയാൾ കൃഷിയിറക്കിയിരുന്ന സ്ഥലത്തെ അതിർത്തിയിലാണ് ഇരുചെവിയറിയാതെ വൈദ്യുത കമ്പികൾ സ്ഥാപിച്ചത്. 6 പശുക്കളും 4 കിടാങ്ങളുമാണ് ലത്തീഫിന്റെ ക്രൂരതയിൽ ചത്തത്.















