ന്യൂഡൽഹി: രാജ്യത്തെ ആദ്യ വിർച്വൽ സ്കൂൾ താനാണ് സ്ഥാപിച്ചതെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അവകാശവാദം തെറ്റാണെന്ന് രേഖകൾ. കേന്ദ്ര സർക്കാരാണ് കഴിഞ്ഞ വർഷം രാജ്യത്തെ ആദ്യ വിർച്വൽ സ്കൂൾ സ്ഥാപിച്ചതെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ് വ്യക്തമാക്കി. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി കഴിഞ്ഞ ഓഗസ്റ്റിലാണ് സ്കൂൾ ഉദ്ഘാടനം ചെയ്തതെന്നും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ് വിശദീകരിച്ചു.
രാജ്യത്തെ ആദ്യ വിർച്വൽ സ്കൂൾ ഇന്ന് ഡൽഹിയിൽ സ്ഥാപിതമായി അരവിന്ദ് കെജ്രിവാൾ അവകാശപ്പെട്ടിരുന്നു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾക്ക് ഇവിടെ പ്രവേശനം ലഭ്യമാക്കുമെന്നും കെജ്രിവാൾ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ്, വിഷയത്തിൽ വ്യക്തത വരുത്തി രംഗത്തെത്തിയത്.
Comments