തിരുവനന്തപുരം : സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ നാല് പേർ പിടിയിൽ. വെട്ടൂർ വെന്നിക്കോട് വാലേന്റകുഴി ചരുവിള പുത്തൻവീട്ടിൽ മുശിട് എന്ന കബീർ (53), അഞ്ചുതെങ്ങ് പാലത്തിന് സമീപം കൂട്ടിൽ വീട്ടിൽ സമീർ(33),കൂട്ടിൽ വീട്ടിൽ നവാബ് (25),അഞ്ചുതെങ്ങ് മുസ്ലിം പള്ളിക്ക് സമീപം കൊച്ചിക്കളം വീട്ടിൽ ഷൈലയെന്ന സൈനുലാബ്ദീൻ (55)എന്നിവരാണ് അറസ്റ്റിലായത്.
2021 ലെ കൊറോണ ലോക്ഡൗൺ കാലത്താണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ വീടിനടുത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തിന്റെ മുകളിലും കടപ്പുറത്തെ കൂടത്തിലും കൊണ്ടുപോയി ഇവർ പീഡിപ്പിക്കുകയായിരുന്നു. വീട്ടുകാരോട് പറഞ്ഞാൽ കൊന്നുകളയുമെന്നും ഇവർ ഭീഷണിപ്പെടുത്തിയിരുന്നു.
സ്കൂൾ തുറന്നപ്പോൾ കുട്ടിയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും വ്യത്യാസങ്ങൾ കണ്ടതിനെ തുടർന്ന് അദ്ധ്യാപകർ വിവരങ്ങൾ ചോദിച്ചറിയുകയായിരുന്നു. തുടർന്ന് കൗൺസലിംഗിന് വിധേയയാക്കിയ വിദ്യാർത്ഥിനിയുടെ മൊഴി രേഖപ്പെടുത്തിയാണ് കേസെടുത്തത്. പിന്നാലെ പ്രതികളെ അറസ്റ്റ് ചെയ്തു.
Comments