മലപ്പുറം: പെരിന്തൽമണ്ണയിൽ വീണ്ടും വൻ ലഹരിവേട്ട. സംഭവത്തിൽ മൂന്ന് പേരെ എക്‌സൈസ് പിടികൂടി. ഓണക്കാലത്ത് ജില്ലയിലേക്കുള്ള ലഹരിയുടെ ഒഴുക്ക് തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
മണ്ണാർക്കാട്, അലനല്ലൂർ, താമരശ്ശേരി സ്വദേശികളാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്നും എട്ട് കിലോ കഞ്ചാവും, 65 ഗ്രാം എംഡിഎംഎ യും പിടിച്ചെടുത്തു. വിൽപ്പനയ്‌ക്ക് വേണ്ടിയാണ് ഇവർ ലഹരി വസ്തുക്കൾ എത്തിച്ചത് എന്നത് പോലീസ് പറഞ്ഞു. ഇവരിൽ നിന്നും പിടിച്ചെടുത്ത ലഹരിവസ്തുക്കൾക്ക് വിപണിയിൽ ലക്ഷങ്ങൾ വിലവരും.
ഓണക്കാലം ആയതിനാൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് എംഡിഎംഎയുൾപ്പെടെയുള്ള ലഹരിമരുന്ന് കടത്തും വ്യാപകമാകാൻ സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തിൽ എല്ലാ ജില്ലകളിലും ശക്തമായ പരിശോധനയാണ് തുടരുന്നത്.
















Comments