ഓസ്‌ട്രേലിയക്കെതിരെ നടന്ന മത്സരത്തിൽ കാഴ്ചക്കാരെ പുളകം കൊള്ളിക്കുന്ന പ്രകടനം കാഴ്ച വെച്ച് സിംബാബ്‌വെ. പരമ്പര മത്സരത്തിലെ മൂന്നാം ഏകദിനത്തിൽ കിവികളെ തകർത്തെറിഞ്ഞതോടെ ലോക ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് സിംബാബ്‌വെ. അത്യന്തം ആവേശം പകർന്ന കളിയിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 141 റൺസിൽ ഓസ്‌ട്രേലിയൻ ടീമിനെ ഓൾ ഔട്ട് ആക്കുകയായിരുന്നു സിംബാബ്‌വെ.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാവെ 66 പന്തുകൾ ബാക്കി നിൽക്കെ 3 വിക്കറ്റ് നഷ്ടത്തിൽ നിഷ്പ്രയാസം ജയിക്കുകയായിരുന്നു. ടീമിന്റെ ചരിത്രത്തിലാദ്യമായാണ് ഓസ്‌ട്രേലിയക്കെതിരെ ജയിക്കുന്നത്. കങ്കാരുക്കളുടെ നാട്ടിൽ ചെന്ന് പരാജയപ്പെടുത്താൻ കഴിഞ്ഞതിന്റെ ആവേശത്തിലാണ് ഓരോ ആരാധകരും. സിംബാബ്‌വെയുടെ മിന്നും പ്രകടനത്തെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗും, വസിം ജാഫർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി.
കളിയിലെ മികച്ച സ്കോർ നേടിയ വാർണർ 96 പന്തിൽ നിന്നും 14 ബൗണ്ടറിയും രണ്ട് സിക്‌സറുകളും ഉൾപ്പെടെ 94 റൺസ് നേടി. ഓസ്‌ട്രേലിയൻ ടീമിലെ മറ്റാർക്കും രണ്ടക്ക സംഖ്യ കാണാൻ സാധിക്കാത്ത തരത്തിൽ വിക്കറ്റുകൾ എറിഞ്ഞു വീഴ്‌ത്തുകയാണ് സിംബാബ്‌വെ ബൗളർമാർ ചെയ്തത്. സിംബാവെ ക്യാപ്റ്റൻ റെജീസ് ചക്കബ്വ 72 ബോളിൽ 37 റൺസ് എടുത്ത് പുറത്താകാതെ നിന്നു. മത്സരത്തിലെ മികച്ച കളിക്കാരനായി സിംബാബ്‌വെയുടെ ബൗളർ റയാൻ ബർൾ തിരഞ്ഞെടുക്കപ്പെട്ടു.
Comments