ഗണേശ ചതുർത്ഥി ആഘോഷിച്ച മുസ്ലീം നേതാവിനെതിരെ ഫത്വ പുറപ്പെടുവിച്ച് ദിയോബന്ദ്; ഇവരാണ് യഥാർത്ഥ ജിഹാദികളെന്ന് റൂബി ആസിഫ് ഖാൻ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗണേശ ചതുർത്ഥി ആഘോഷിച്ച മുസ്ലീം നേതാവിനെതിരെ ഫത്വ പുറപ്പെടുവിച്ച് ദിയോബന്ദ്; ഇവരാണ് യഥാർത്ഥ ജിഹാദികളെന്ന് റൂബി ആസിഫ് ഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2022, 02:22 pm IST
FacebookTwitterWhatsAppTelegram

ഗണേശ ചതുർത്ഥി ആഘോഷിച്ച ബിജെപി മുസ്ലീം നേതാവിനെതിരെ ഫത്വ പുറപ്പെടുവിച്ച് അലീഗഢ് ദിയോബന്ദ്. അലിഗഢിലെ ബിജെപി മഹിളാ മോർച്ചയുടെ മണ്ഡൽ വൈസ് പ്രസിഡന്റായ റൂബി ആസിഫ് ഖാനെതിരെയാണ് ദിയോബന്ദിലെ മുഫ്തി ഫത്വ പുറപ്പെടുവിച്ചത്. ഗണേശ ചതുർത്ഥിയുടെ ഭാഗമായി ഇവർ വീട്ടിൽ ഗണേശ വിഗ്രഹം വെച്ച് ആരാധന നടത്തിയിരുന്നു. ബിജെപി നേതാവിന്റെ ഈ പ്രവൃത്തി മുസ്ലീം മതത്തിന് എതിരാണെന്ന് മുഫ്തി ആരോപിച്ചു. .

ഗണേശ ഭഗവാനെ ഹിന്ദുക്കൾ ആരാധിക്കുമായിരിക്കും, എന്നാൽ ഇസ്ലാമിൽ വിഗ്രഹാരാധന ഇല്ലെന്ന് ദിയോബന്ദിലെ മുഫ്തി അർഷാദ് ഫാറൂഖി പറഞ്ഞു. ഇസ്ലാമിൽ അള്ളാഹുവല്ലാതെ മറ്റാരെയും ആരാധിക്കുന്നില്ല. ഇങ്ങനെ ചെയ്യുന്നവർ ഇസ്ലാമിന് എതിരാണ്.

ഇതിന് പിന്നാലെ റൂബി ഖാൻ മുഫ്തിയും മറുപടിയുമായി രംഗത്തെത്തി. ഇത്തരം പുരോഹിതന്മാരും മുഫ്തിമാരും യഥാർത്ഥ മുസ്ലീങ്ങളല്ലെന്നും രാജ്യത്തെ വിഭജിക്കാനാണ് അവർ ആഗ്രഹിക്കുന്നതെന്നും റൂബി ഖാൻ പറഞ്ഞു. നേരത്തെയും തനിക്കെതിരെ ഫത്വ പുറപ്പെടുവിച്ചിട്ടുണ്ടെന്നും മുൻപത്തെ പോലെ ഇത്തവണയും അത് കാര്യമാക്കുന്നില്ലെന്നും റൂബി പറഞ്ഞു.

ഇത്തരത്തിലുള്ള മുഫ്തികളും മൗലാനമാരും തീവ്രവാദ-ജിഹാദി ചിന്താഗതിക്കാരാണ്. ഈ ആളുകൾ തന്നെയാണ് ജനങ്ങളെ തമ്മിൽ ഭിന്നിപ്പിക്കുന്നത്. ഒരു യഥാർത്ഥ മുസ്ലീം ആയിരുന്നെങ്കിൽ അയാൾ ഇങ്ങനെ സംസാരിക്കില്ലായിരുന്നുവെന്ന് റൂബി വിമർശിച്ചു.

ഹൈന്ദവ ആഘോഷങ്ങൾ താൻ എന്നും ആചരിക്കാറുണ്ട്. അത് ഇനിയും തുടരുമെന്ന് ഇവർ പറഞ്ഞു. വീട്ടിൽ ഗണേശ വിഗ്രഹം സ്ഥാപിച്ച റൂബി, ഏഴ് ദിവസങ്ങൾ ശേഷം എല്ലാ ആചാരങ്ങളും പാലിച്ചുകൊണ്ട് അത് നിമഞ്ജനം ചെയ്യുമെന്ന് അറിയിച്ചു. ഗണേശ പൂജ നടത്തുകയും ഭഗവാന് മോദകം സമർപ്പിക്കുകയും ചെയ്യുമെന്നും വനിതാ നേതാവ് അറിയിച്ചു.

Tags: BJPAligarhdeobandFatwaGanesh ChaturthiMuslim BJP leader
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies